പ്രവാസികളെ കൊള്ളയടിച്ച് കെഎംസിസി !ക്വാറന്റൈന്‍ ചെലവ് നല്‍കണം. യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയും .

സൗദി:ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട് പോകുന്നത് എന്നതാണ് ഏറ്റവും വലിയ പരാതി .

സൗജന്യമായി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും കെഎംസിസിയെ സമീപിച്ചത്.
എന്നാല്‍ 1250 ദിര്‍ഹമാണ് ടിക്കറ്റിനായി ഈടാക്കുന്നത്. ഇത് കൂടാതെ ക്വാറന്റൈന്‍ ചെലവും നല്‍കണം എന്ന് കൈരളി റിപ്പോർട്ട് ചെയ്യുന്നു .

അതേ സമയം കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മാത്രം മരിച്ചത് ഏഴ് മലയാളികള്‍. കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് മരിച്ചത്.

Top