കേരളത്തെ രക്ഷിച്ച ഡോക്ടര്‍ ഇതാണ്, റാന്നിക്കാരുടെ മാത്രമല്ല, കേരളത്തിന്റെ ഹീറോയാണ്: കൃത്യസമയത്ത് കൊറോണ ബാധിതരെ ഐസൊലേറ്റ് ചെയ്ത ഡോക്ടറെക്കുറിച്ച് നടന്‍ അജു വര്‍ഗീസ്

റാന്നിക്കാരുടെ ഹീറോയും രക്ഷകനുമായി ഡോക്ടറെക്കുറിച്ച് നടന്‍ അജു വര്‍ഗീസ്. കേരളത്തെ രക്ഷിച്ച റാന്നിയിലെ ഡോക്ടര്‍ ശംഭുവിന് നന്ദി പറയുകയാണ് മലയാളികള്‍.വലിയൊരു ആപത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത് ഡോക്ടറുടെ കരുതലും പ്രത്യേക ശ്രദ്ധയുമാണ്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് കൊറോണയാണെന്ന് മനസ്സിലാക്കുകയും കൃത്യമായി ഐസൊലേറ്റ് ചെയ്യുകയുമായിരുന്നു ഡോക്ടര്‍ ശംഭു. റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടാണ് ഡോ. ശംഭു മാമ്പറ്റ. ഡോക്ടറെ അഭിനന്ദിച്ച് നടന്‍ അജു വര്‍ഗീസടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നു.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഈ പത്തനംതിട്ട ഇറ്റലി കൊറോണ കേസില്‍ കൃത്യ സമയത്ത് ഇടപെട്ട കാരണം, വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ആ സൂപ്പര്‍ ഹീറോ ആണ് റാന്നി ഗവണ്‍മന്റ് ആശുപത്രിയിലേ ഡോക്ടര്‍ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന പനി വന്ന രണ്ടു അയല്‍വാസികള്‍ അത് കാണിക്കാന്‍ ചെന്നപ്പോള്‍ കൃത്യമായി കേസ് പഠിച്ച്, അപഗ്രഥിച്ച് മനസ്സിലാക്കി ഉടന്‍തന്നെ ആ ഇറ്റലിക്കാരെ (ആംബുലന്‍സില്‍ കയറാന്‍ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേല്‍ അവരുടെ കാറില്‍ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരില്‍ ഇത് നിന്നൂ. ഇല്ലെങ്കില്‍ ഇവര്‍ ഇനിയും നാട് മുഴുവന്‍ കറങ്ങി വൈറസ് അങ്ങ് പറന്ന് അതിഭീകര അവസ്ഥയിലേക്ക് നാട് പോയേനേം.

Top