രാജ്യത്തിന്റെ നെടുന്തൂൺ ഇനി പ്രവാസികളാകും!ഇന്ത്യ ലോകത്തിലെ’സൂപ്പർ പവർ’ആകും.എ.പി.ജെയുടെ ആ പ്രവചനങ്ങൾ ശരിയാകുന്നു.

ന്യുഡൽഹി:ലോകം ഭയന്ന് വിറച്ചുനിൽക്കയാണ് ആഗോള മഹാമാരി ആയ കൊറോണയിൽ .ലോകത്തെ വിരൽത്തുമ്പിൽ നിർത്തിയ അമേരിക്കയും സാമ്പത്തിക ശക്തിയായ ചൈനയും വിറച്ച് നിൽക്കുന്നു .ബ്രിട്ടൻ എന്തുചെയ്യണമെന്നതറിയാതെ ഞെട്ടിത്തരിച്ച് നിൽക്കുന്നു . ഇന്ത്യ തുടക്കത്തിൽത്തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ലോകത്തിലെത്തന്നെ വൻ ശക്തികളായ ചെെനയും അമേരിക്കയും വരെ കൊവിഡിനെ പിടിച്ചുകെട്ടാൻ നന്നേ പണിപ്പെടുന്നു.കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലുഎച്ച്ഒ പരാജയപ്പെട്ടു. ചൈനിയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ നിയന്ത്രിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംഘടന നല്‍കിയില്ല. ചൈനയുടെ പക്ഷത്ത് നില്‍ക്കുന്ന സംഘടന അവര്‍ ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി.ഇതിനിടയിലാണ് പ്രമുഖരുടെ പ്രവചനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

അതിൽ ഒന്നാമത് 2020ൽ സാമ്പത്തിക മേഖലയിൽ ഇന്ത്യ ചെെനയെ മറികടക്കും എന്നതാണ്. മറ്റൊന്ന് 2020ൽ ഇന്ത്യ സൂപ്പർ പവർ ആകുമെന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രവചനവും. ഇവ യാഥാർത്ഥ്യമാകുമോ എന്നാണ് രാജ്യം ഇനി നോക്കിക്കാണുന്നത്. മറ്റ് വികസിത രാജ്യങ്ങളുമായി ഇന്ത്യയെ വിലയിരുത്തുമ്പോൾ രാജ്യം ശരാശരിയേക്കാൾ താഴെയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ വളരെയധികം ആളുകൾ കഴിയുന്നുണ്ട്. ഇവയൊക്കെ എങ്ങനെ മറികടക്കും, രാജ്യത്ത് ഇനി പ്രവാസികളുടെ ശക്തി എത്രത്തോളമാണ് എന്നും നോക്കിക്കാണുന്നുണ്ട്.

ആഗോള ശക്തിയായി അമേരിക്കയെ ഒന്നാമതായും രണ്ടാമതായി ചെെനയെ എമർജിംഗ് സൂപ്പർ പവർ എന്നും വിളിക്കപ്പെടുന്നു. സൂപ്പർ പവർ എന്ന വിലയിരുത്തപ്പെടുന്നത് ഒരു രാജ്യത്തിന്റെ മിസെെൽ ശക്തിയിലും സാമ്പത്തിക ശക്തിയിലും ആണവശക്തിയിലും ജീവിത നിലവാര തോതിലുമൊക്കെയാണ്. ആണവശക്തിയിൽ ഇന്ത്യ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയെപ്പോലെത്തന്ന ചെെനയിലും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരവധിപേരുണ്ടായിരുന്നു. അവിടുത്തെ ജീവിത നിലവാരവും മറ്റ് സമ്പന്നരാജ്യങ്ങളേക്കാൾ പിറകിലായിരുന്നു. എന്നിട്ടും അവർ മുന്നിലായി.

1998ൽ അബ്ദുൾകലാംമും ഡോ.വെെ എസ് രാജനും ചേർന്നെഴുതിയ “ഇന്ത്യ എ വിഷൻ ഫോർ എ ന്യൂ മില്ലെനിയം” എന്ന പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യ സമ്പന്ന രാജ്യങ്ങളിൽ ഇടംപിടിക്കും അതായിരുന്നു പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയിലെ സ്ത്രീകൾ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നിർമായകമായ സ്വാധീനം ചെലുത്തുമെന്നും അന്ന് കലാം പറഞ്ഞിരുന്നു.

2020ൽ പല മേഖലകളിലും കാര്യമായ വികസനം കൊണ്ടുവരാനുള്ള പദ്ധതികൾ കലാം വിഭാവനം ചെയ്തിരുന്നു. അവയിൽ കൃഷി, ഭക്ഷ്യോത്പന്നങ്ങൾ, ഇൻഫ്രാ സ്ട്രക്ച്ചർ, വിദ്യുച്ഛക്തി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കമ്യൂണിക്കേഷൻ, ഡിഫൻസ്, വിശ്വാസം എന്നിങ്ങനെ പല മേഖലകളും ഉൾപ്പെട്ടിരുന്നു. ദാരിദ്ര്യം കുറച്ചു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന് മാദ്ധ്യമങ്ങളുടെയും, സമൂഹത്തിന്റെയും, സാമൂഹ്യമാദ്ധ്യമങ്ങളുടെയും ഒക്കെ സഹായം പ്രതീക്ഷിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി, വിപണിമൂല്യം കൂട്ടി, ഇന്ത്യൻ കറൻസിയുടെ നിരക്കുയർത്താൻ അദ്ദേഹം ആഗ്രഹിച്ചു.

ലോകരാജ്യങ്ങൾ ഇന്ന് വിരൽ ചൂണ്ടുന്നതും ചെെനയിക്കുനേരെ. മറ്റൊന്നുമല്ല കൊവിഡ് എങ്ങനെ വ്യാപിച്ചു എന്ന സത്യം ചെെന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതുമൂലം രാജ്യങ്ങൾത്തന്നെ ഭീതിയിലായി. ലോകത്തെ സമ്പത്ത് വ്യവസ്ഥയെ ബാധിച്ചു. ബ്രിട്ടൻ,​ അമേരിക്ക,​ ജപ്പാൻ,​തായ്‌വാൻ എന്നീ രാജ്യങ്ങൾ ചെെനയ്ക്കെതിരെ നിരന്തരം വിമർശനമുന്നയിക്കുകയാണ്. ചെെനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് വിലക്കുന്നു. ആപ്പിൾ,​ സാംസഗ് പോലുള്ള ചെക് കമ്പനികൾ ചെെനയിൽ നിന്ന് ഒഴിഞ്ഞുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രമുഖ സ്മാട്ട് ഫോൺ നിർമാണ കമ്പനിയായ സാംസഗ് ഇന്ത്യയിലെ നോയിഡയിൽ തങ്ങളുടെ പ്രവർത്തനാമാരംഭിച്ചു. ആപ്പിൾ കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു.

വ്യവസായ പ്രമുഖരടക്കം ഇന്ത്യയിൽ ബിസിനസ് മേഖലയിലേക്ക കടക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇനി വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ സാദ്ധ്യമാക്കണം. ലക്ഷക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ സംരഭങ്ങൾ തുടങ്ങാനുള്ള സംവിധാനങ്ങൾ നൽകണം. വിദേശത്തു നിന്നെത്തുന്ന ഈ പ്രവാസികളായിരിക്കും രാജ്യത്തിന്റെ നാളെയുടെ മുതൽമുടക്ക്.

Top