ലോകത്ത് 5,718,885 പേര്‍ക്ക് കൊവിഡ്..രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം; തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു. സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം

അമേരിക്കയില്‍ ഇതുവരെ 1,729,895 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.അമേരിക്കയില്‍ പുതിയതായി 4620 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ലോകത്ത് 5,718,885 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 2909431 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവര്‍.സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1.


അതേസമയം രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.57 ലക്ഷം കടന്നു. ബുധനാഴ്‌ച ഏഴായിരത്തിലധികംപേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മരണം 181. രോഗികളുടെ എണ്ണത്തിലം മരണത്തിലും റെക്കാഡാണിത്‌. മരണം 4500 കവിഞ്ഞു. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ഏകദേശം 57,000, ഒറ്റദിവസം 105 മരണം. ഡൽഹിയിലും ഗുജറാത്തിലും രോ​ഗികള്‍ 15,000 കടന്നു. രാജ്യത്താകെ ഒറ്റദിവസം 2190 രോ​ഗികള്‍. 24 മണിക്കൂറിൽ 170 മരണം, 6387 രോ​ഗികള്‍. 97 മരണം മഹാരാഷ്ട്രയില്‍. ഗുജറാത്തിൽ 27 മരണം. ഡൽഹിയിൽ മരണം 300 കടന്നു. 792 പുതിയ രോ​ഗികൾ. ​തമിഴ്‌നാട്ടിൽ രോ​ഗികള്‍ 18,000 കടന്നു. ചെന്നൈയിൽ മാത്രം 12,203. രോഗമുക്തി നിരക്ക് 42.4 ശതമാനമായി. രാജ്യത്തെ മരണനിരക്ക് 2.86 ശതമാനമാണ്. 32.42 ലക്ഷം സാമ്പിൾ ഇതുവരെ പരിശോധിച്ചു.

● മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും സ്ഥാപന ക്വാറന്റൈനിൽ പോകണമെന്ന് ബംഗാൾ
● മുംബൈയിൽ ഒരു മാസം പ്രായമായ കുട്ടി കോവിഡ് രോഗമുക്തി നേടി.
● ജൂലൈ മാസത്തോടെ രാജ്യത്ത്‌ കോവിഡ് മരണം ഏകദേശം 18,000ൽ എത്താമെന്ന് സെന്റർ ഫോർ കൺട്രോൾ ഓഫ് ക്രോണിക് കണ്ടീഷൻസിന്റെ മുന്നറിയിപ്പ്.

മധ്യ പ്രദേശ്‌ രാജ്‌ ഭവൻ നിയന്ത്രിത മേഖല, മധ്യപ്രദേശ്‌ രാജ്‌ഭവനെ നിയന്ത്രിത മേധലയായി പ്രഖ്യാപിച്ചു. ഗവർണറുടെ വസതി സ്ഥിതി ചെയ്യുന്ന മേഖലയിൽ ആറു പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ നടപടി. ഇതോടെ മേഖലയിൽ താമസിക്കുന്നവരെല്ലാം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

Top