ഡല്‍ഹി, ഹരിയാന സ്ഥിതി ഭീകരമാവുന്നു!നാലു ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; ഇന്നുമാത്രം സ്ഥിരീകരിച്ചത് 14,516 പേർക്ക്. 13,277 കടന്ന് മരണം

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് അതിഭീകരമാവുകയാണ് .രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ നാലുലക്ഷം കടന്നു. മരണം13,277 ഏറെയായി . രോ​ഗികള്‍ മൂന്നുലക്ഷത്തിൽനിന്ന്‌ നാലുലക്ഷമായത്‌ എട്ട് ദിവസംകൊണ്ട്. നിലവിൽ പ്രിതിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 14,000 രോ​ഗികളും നാനൂറിനടുത്ത്‌ മരണവും. അടച്ചിടല്‍ ഇളവ് നല്കിയ ജൂൺ എട്ടിനുശേഷമുള്ള 12‌ ദിവസത്തിനിടെ 1.43 ലക്ഷത്തിലേറെ രോ​ഗികള്‍, 5800ൽ ഏറെ മരണം.രാജ്യത്ത് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുമുതൽ ഇന്നുവരെ 12,900 കോവിഡ് ബാധിതർ ആണ് മരിച്ചത്. രാജ്യത്തിന്റെ റിക്കവറി റേറ്റ് രാവിലെ 54.12 ശതമാനം ആയിരുന്നു.ഇന്നലെ വൈകുന്നേരം മാത്രം 5000 കേസുകളുടെ വർദ്ധനവാണ് ഉണ്ടായത്. രാവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3.95 ലക്ഷം ആയിരുന്നു. വൈകുന്നേരം 5000 പേർക്ക് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നത്.

ജനുവരി 30ന്‌ ആദ്യ കോവിഡ്‌ രോ​ഗി റിപ്പോർട്ടുചെയ്‌തശേഷം 109 ദിവസമെടുത്താണ്‌ ‌ആകെ രോ​ഗികള്‍ ഒരു ലക്ഷമെത്തിയത്‌. ‌ രണ്ടുലക്ഷമെത്താൻവേണ്ടി വന്നത്‌ 25 ദിവസം.10 ദിവസംകൊണ്ട്‌ മൂന്നുലക്ഷമെത്തി. ഇപ്പോൾ വേണ്ടിവന്നത് എട്ടു ദിവസംമാത്രം.ഈ തോത് തുടർന്നാൽ അടുത്ത ഞായറാഴ്‌ചയോടെ രോ​ഗികള്‍ അഞ്ചുലക്ഷമാകും. നിലവിൽ മൂന്നുദിവസത്തിനിടെ ആയിരം മരണംവീതം റിപ്പോർട്ട്‌ ചെയ്യുന്നു‌. ഈ തോത് തുടർന്നാൽ അടുത്ത വെള്ളിയാഴ്‌ചയോടെ ആകെ മരണം 15,000 കടക്കും. രോ​ഗികളുടെ ആഗോള പട്ടികയിൽ നാലാമതാണ്‌ ഇന്ത്യ. കോവിഡ്‌ മരണങ്ങളില്‍ എട്ടാമതും. ഏഷ്യൻ രാജ്യങ്ങളിൽ മരണങ്ങളിലും രോ​ഗികളുടെ എണ്ണത്തിലും ഇന്ത്യയാണ്‌ മുന്നിൽ.

സംസ്ഥാനങ്ങളിലെ കണക്കു പ്രകാരം വെള്ളിയാഴ്ച 14,740 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 375 മരണം, 14,516 രോഗികള്‍. സർക്കാർ കണക്കിൽ ഒറ്റ ദിവസം ഇത്രയധികം രോ​ഗികള്‍ ആദ്യം‌. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം വെള്ളിയാഴ്‌ച 14,740 രോ​ഗികള്‍. മഹാരാഷ്ട്രയ്ക്കു പുറമെ, ഡൽഹിയിലും പ്രതിദിന രോഗികള്‍ 3000 കടന്നു. മഹാരാഷ്ട്രയിൽ രോ​ഗികള്‍ ഒന്നരലക്ഷത്തിലേക്ക്. മരണം ആറായിരത്തോടടുത്തു. തമിഴ്‌നാട്ടിലും ഡൽഹിയിലും അര ലക്ഷം പിന്നിട്ടു. ഗുജറാത്ത് (26,000), ഉത്തർപ്രദേശ് (17,000), രാജസ്ഥാൻ (14,000), ബംഗാൾ (13,000 ), മധ്യപ്രദേശ്‌ (11,000) എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുന്നു. മുംബൈയിൽമാത്രം ആകെ രോ​ഗികള്‍ 65,000 കടന്നു. ഡൽഹി (55,000), ചെന്നൈ (39,000), അഹമ്മദാബാദ് (18,000) എന്നീ നഗരങ്ങളിലും സ്ഥിതി മോശം‌.

ഡൽഹിയിലും അയൽസംസ്ഥാനമായ ഹരിയാനയിലും കഴിഞ്ഞയാഴ്ച കോവിഡ്‌ വ്യാപനം അതിതീവ്രമായി. ഒരാഴ്‌ചയ്ക്കിടെ ഡൽഹിയിൽ 16292 പുതിയ രോ​ഗികള്‍. വെള്ളിയാഴ്‌ചവരെയുള്ള ആകെ 53116 രോ​ഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് ജൂൺ 13 മുതലുള്ള ഒരാഴ്‌ചയ്ക്കിടെ. ആകെ മരണത്തിന്റെ 40 ശതമാനത്തിലേറെ സംഭവിച്ചത് കഴിഞ്ഞ ആഴ്ചയില്‍. വെള്ളിയാഴ്‌ചവരെ മരണം 2036. ഒരാഴ്ചയ്ക്കിടെ മരണം 821‌.

കഴിഞ്ഞയാഴ്ച ഡൽഹിയേക്കാൾ രോ​ഗികളും‌ മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌ മഹാരാഷ്ട്രയിൽമാത്രം‌. എന്നാൽ, അവിടെ നേരത്തേതന്നെ രോ​ഗികൾ ക്രമാതീതമായി ഉയർന്നിരുന്നു. നിലവിൽ കോവിഡ്‌ വളർച്ചനിരക്ക്‌ കുറഞ്ഞ തോതിലാണ്. രോ​ഗവളർച്ചനിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിൽ എട്ടാമതാണ്‌ ഡൽഹി. ഹരിയാനയില്‍ ആകെ രോ​ഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് കഴിഞ്ഞയാഴ്ച. ജൂൺ 13നുശേഷമുള്ള ഏഴുദിവസങ്ങളിൽ 3409 പുതിയ രോ​ഗികള്‍. വെള്ളിയാഴ്‌ച ആകെ രോഗികള്‍ 9743‌. ആകെ 144 മരണത്തില്‍ 74ഉം ഒരാഴ്‌ചയ്ക്കിടെ.

ഹരിയാനയിൽ രോ​ഗികള്‍ പതിനായിരത്തോട്‌ അടുത്തതോടെ‌ ഏറ്റവും കൂടുതൽ രോ​ഗികളുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌ മേഖലകളിലാണ്‌ ഹരിയാനയിൽ

Top