ഇന്ത്യയിൽ മരണസംഖ്യ ആറായി: 45 മിനിട്ടിനുള്ളിൽ കൊറോണ കണ്ടെത്താം; അതിവേഗ പരിശോധനാ സംവിധാനവുമായി അമേരിക്ക

വാഷിംഗ്ടൺ:ലോകം കൊറോണ ഭീതിയിലാണ് .കൊറോണ എന്ന വൈറസിന് മരുന്നുകണ്ടുപിടിക്കാനുള്ള കഠിനമായ ശ്രമത്തിലാണ് എല്ലാ രാജ്യങ്ങളും .അതിനിടെ 45 മിനിട്ടിനുള്ളിൽ കൊറോണ കണ്ടെത്താൻ സാധിക്കുന്ന അതിവേഗ പരിശോധനാ രീതിക്ക് യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി.കാലിഫോർണിയ ആസ്ഥാനമായുള്ള സെഫിഡ് വികസിപ്പിച്ചെടുത്ത ഈ പരിശോധനാ രീതി ഉപയോഗിക്കുന്നതിലൂടെ രോഗബാധിതരെ വേഗത്തിൽ തിരിച്ചറിയാനും തുടക്കത്തിലേ ചികിത്സ ആരംഭിക്കാനും സാധിക്കും. അടുത്ത ആഴ്ച മുതൽ പുതിയ സംവിധാനം ലോകമാകെ ലഭ്യമാകും.

ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കുന്ന പരിശോധനാ രീതിയായതിനാലാണ് അനുമതി വേഗത്തിലാക്കിയതെന്ന് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി അലക്സ് അസർ പറഞ്ഞു. പുതിയ പരിശോധനാ സംവിധാനം മാർച്ച് 30 നകം പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.ലോകത്താകെയുള്ള 23000 ഓട്ടോമേറ്റഡ് ജീൻ എക്സ്പെർട്ട് സിസ്റ്റം വഴി പരിശോധന നടത്താൻ സാധിക്കുമെന്ന് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്ത സെഫിഡ് വ്യക്തമാക്കി. ഫലം ലഭ്യാക്കാൻ പരമാവധി 45 മിനിട്ട് മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. മുംബയ്, ബീഹാർ എന്നിവടങ്ങളിൽ നിന്നായി ഒരാൾ വീതമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ ആറായി ഉയർന്നു. മുപ്പത്തെട്ടുകാരനാണ് ബീഹാറിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇയാൾ അടുത്തിടെയാണ് ഖത്തറിൽ നിന്ന് വന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിയാൾ..മുംബയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത് .

മാർച്ച് 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ രണ്ടാമത്തെ കൊറോണ മരണമാണിത്. മഹാരാഷ്ട്രയിൽ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കർണാടകയിലെ കൽബുർഗിയിൽ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖിയാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച ആദ്യ വ്യക്തി. അതേസമയം, രാജസ്ഥാൻ,​ ജോധ്പുർ,​ ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ട്രെയിനുകൾ ചൊവ്വാഴ്ചവരെ റദ്ദാക്കി.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമെന്ന രീതിയിലാണ് നടപടി. ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമുള്ള ദിവസമായതിനാലാണ് കർഫ്യൂനായി ഞായറാഴ്ച തിരഞ്ഞെടുത്തത്.

Top