മഹാരാഷ്ട്രയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ചു.

ഔറംഗാബാദ്: കൊറോണ വൈറസിന്റെ പിടിയിലമരുന്ന മഹാരാഷ്ട്രയിൽ ദുരന്തങ്ങൾ വിട്ടുമാറുന്നില്ല. ഔറംഗാബാദില്‍ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 16 കുടിയേറ്റത്തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി.കുട്ടികളടക്കമുള്ളവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഭുവാസൽ ഗ്രാമവാസികളാണ്‌ മരിച്ചത്‌.

ഇന്ന് പുലര്‍ച്ചെ 6.15 ഓടെയാണ് അപകടമുണ്ടായത്. റെയില്‍പാളം വഴി നടന്നുപോവുകയായിരുന്ന ഇവര്‍ പാളത്തില്‍ത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് 170 കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കിലാണ്‌ അപകടമുണ്ടായത്‌. ജൽനയിലെ ഉരുക്കുഫാക്‌ടറി തൊഴിലാളികളാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു. ലോക്‌ ഡൗണിനെ തുടർന്ന്‌ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽനിന്ന്‌ നിരവധി കുടിയേറ്റ തൊളിലാളികളാണ്‌ കാൽനടയായി ഗ്രാമങ്ങളിലേക്ക്‌ മടങ്ങിയിരുന്നത്‌.

Top