രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,81,091 ആയി.മരണം 12,604. മഹാരാഷ്ട്രയിൽ 3,752 രോഗികൾ; ഒറ്റ ദിവസത്തെ ഉയർന്ന സംഖ്യ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 381,091 ആയി.മരണം 12,604 ആയി. ചികിത്സയിലുള്ളവർ 1,64,352. രോഗമുക്തരായവർ 2,01,207. ആകെ മരണം 12,539. വ്യാഴാഴ്ച മാത്രം 277 പേർ മരിച്ചു. മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 3,752 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. നൂറുപേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 5,751 ആയി. 1,20,504 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 60,838 പേർ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,141 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 52,334 ആയി. 625 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Top