ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് 19 ഭേദമായി മടങ്ങിയെത്തിയ അമിത് ഷായെ തിങ്കളാഴ്ച രാത്രിയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടർ ഡോ. രൺദീവ് ഗുലേരിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായെ നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അമിത് ഷാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.” അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. ആശുപത്രയിൽ കഴിഞ്ഞുകൊണ്ട് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നു”- അൽപ സമയത്തിന് മുൻപ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് ബാധിതനായി രണ്ടാഴ്ച മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ ക്വറന്റീനിലായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ആദ്യവാരത്തിലാണ് 55 കാരനായ അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top