അമിത്ഷായുടെ മോഹം ഈ നാട്ടില്‍ വിലപോവില്ല-കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുന്നു-കോടിയേരി

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന്‍റെ അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.കേന്ദ്രത്തിന്‍റെ കശാപ്പ് നിരോധന വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാന്‍ അവര്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നത്.ഫെയ്‌സ്ബുക്കിലൂടെയായിരന്നു കോടിയേരിയുടെ പരാമര്‍ശം.

കോടിയേരി ബാലകൃഷന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ വന്ന്, എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോയ ആളാണ്. ഇപ്പോൾ വരുന്ന പാർലമെന്റ് ഇലക്ഷനിൽ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നത്. അമിത് ഷായുടെ മോഹം ഈ നാട്ടിൽ വിലപ്പോവില്ല.ന്യൂനപക്ഷ വിഭാഗങ്ങളെ എൻ ഡി എയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയ്യിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ഇതിനെ മറികടക്കാൻ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്.

കോർപ്പറേറ്റുകളിൽ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തിൽ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണ്.കേരളത്തിലെ എൽ ഡി എഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്. എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ സമീപനം സ്വീകരിക്കുന്നില്ല?ജനങ്ങൾ മറുപടി ആഗ്രഹിക്കുന്നുണ്ട്.

Top