അടുത്തത് പാക് അധീന കശ്മീരെന്ന അമിത് ഷാ!!ഞെട്ടലോടെ പാകിസ്താൻ

ന്യൂഡൽഹി : പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും , ഇത് സംബന്ധിച്ച പ്രഖ്യാപനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ ആശങ്കയോടെ പാകിസ്താൻ . ഇതു സംബന്ധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി യു എൻ സെക്രട്ടറി ജനറലിനു കത്ത് നൽകി . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പിഒകെയുമായി ബന്ധപ്പെട്ട തീരുമാനം കൃത്യ സമയത്ത് ഉണ്ടാകുമെന്ന് അമിത് ഷാ പ്രസ്താവിച്ചത് .

ഇന്ത്യ പാക് അധീന കശ്മീർ ലക്ഷ്യമിടുന്നുണ്ട് . ഇതിനായി ആയുധങ്ങളും തയ്യാറാക്കുന്നുണ്ട് . കശ്മീരിൽ നിന്നും ലോകശ്രദ്ധ മാറ്റിയതിനു ശേഷം അക്രമിക്കാനാണ് ഇന്ത്യയുടെ ശ്രമം . ഇതുമായി ബന്ധപ്പെട്ട് എഴുതിയ ഏഴാമത്തെ കത്തിൽ ഖുറേഷി ഇന്ത്യൻ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പരിഭ്രാന്തി ഉളവാക്കുന്നതാണെന്നും ,ആണവ മിസൈൽ അടക്കമുള്ള പരീക്ഷണങ്ങൾ ഇന്ത്യ നടത്തുന്നതും സൂചിപ്പിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ ശ്രേണികളിൽപ്പെട്ടതും, കഴിവുള്ളതുമായ മിസൈലുകളാണ് ഇന്ത്യ വിന്യസിക്കാൻ ഒരുക്കുന്നത് . ഇവ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട് . അഗ്നി, ബ്രഹ്മോസ് മിസൈലുകളുടെ പരീക്ഷണം പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു ഖുറേഷിയുടെ കത്ത് .

യുഎൻ‌എസ്‌സി ഇക്കാര്യത്തിൽ ഇടപെടണമെന്നും മേഖലയിലെ യു‌എൻ‌ സാന്നിധ്യം ശക്തിപ്പെടുത്തണമെന്നും ഖുറേഷി ആവശ്യപ്പെടുന്നു . പാകിസ്താൻ സമാധാനം കാംക്ഷിക്കുന്ന രാജ്യമാണെന്നും പാക് അധീന കശ്മീർ പിടിച്ചെടുക്കാനുളഫെഅറ്റ്്ളഫെഅറ്റ് നീക്കത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും ഖുറേഷി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Top