ജെ.പി നദ്ദ ബിജെപി ദേശീയ അദ്ധ്യക്ഷൻ.. അമിത് ഷാ മാറി നദ്ദ വരുമ്പോൾ ബിജെപിക്ക് തളർച്ചയാകും ?

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനാലാണ് അമിത് ഷാ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക.

അമിത് ഷാ ആഭ്യന്തരമന്ത്രിയായും പാര്‍ട്ടി അദ്ധ്യക്ഷനായും രണ്ട് സുപ്രധാന വകുപ്പുകള്‍ ഒരുമിച്ച് കൊണ്ട് നടക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിൽ ജനിച്ച ജഗത് പ്രകാശ് നദ്ദ എബിവിപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തുടങ്ങി അവിടെനിന്നാണ് ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്. 1993 ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007 ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012 ഓടെ ല്‍ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി.

രണ്ടാം മോദി സർക്കാരിൽ പാർട്ടി അധ്യക്ഷനായ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ വര്‍ക്കിംഗ് പ്രസിഡൻറായി ചുമതലയേറ്റു.. ഇതിനിടെയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ തിരിച്ചടികള്‍ ഇല്ലാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയും ചെയ്തു.‌‌അമിത് ഷായുടെ പ്രവര്‍ത്തന മികവ് വച്ചാകും എല്ലാവരും നദ്ദയെയും അളക്കുക. പറഞ്ഞത് പ്രാവർത്തികമാക്കുന്ന ഷായുടെ ശൈലി ന‍ദ്ദയ്ക്ക് എത്ര കണ്ട് പ്രാവർത്തികാമാക്കാൻ സാധിക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായ നദ്ദ, ആർഎസ്എസിനും താത്പ്പര്യമുള്ള നേതാവാണ് എന്നതും അനുകൂല ഘടകമാണ്.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പാണ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നദ്ദയുടെ മുന്നിലുള്ള ആദ്യ വെല്ലുവിളി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള വിയോജിപ്പുകളും പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളും തുടരുമ്പോൾ അധ്യക്ഷ പദം എല്‍ക്കുന്ന കാലയളവ് ബിജെപിയെ സംബന്ധിച്ചും നദ്ദയെ സംബന്ധിച്ചും തീർത്തും നിര്‍ണ്ണായകമാണ്.

Top