അമിത് ഷാ പടിയിറങ്ങുന്നു,ബിജെപിക്ക് ഇനി ചാണക്യ തന്ത്രമില്ല.പുതിയ അധ്യക്ഷന്‍ ജനുവരി 20ന് .

ന്യുഡൽഹി : അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ദില്ലി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കും. ജെപി നദ്ദ പുതിയ അധ്യക്ഷനാവും. ജനാവരി 19, 20 തീയ്യതികളില്‍ എതെങ്കിലുമൊന്നില്‍ അദ്ദേഹം ചുമതലയേല്‍ക്കും. പ്രഖ്യാപനവും ആ ദിവസം തന്നെയുണ്ടാവും. അതേസമയം ബിജെപിക്ക് അമിത് ഷാ ഒഴിയുന്നത് വലിയ തിരിച്ചടി കൂടിയാണ്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനിയുള്ള തിരഞ്ഞെടുപ്പുകള്‍ വിജയിക്കേണ്ടത് ജെപി നദ്ദയുടെ കീഴിലാണ്. അത് എത്രത്തോളം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമല്ല. എന്നാല്‍ അമിത് ഷായുടെ അധ്യക്ഷനെന്ന നിലയിലുള്ള അവസാന നാളുകളില്‍ ബിജെപി നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തോല്‍ക്കുകയും, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ മാസം ജാര്‍ഖണ്ഡില്‍ വലിയ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ദില്ലി തിരഞ്ഞെടുപ്പാണ് നദ്ദയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് പുതിയ അധ്യക്ഷനെത്തുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ തുടക്കം മോശമായെന്ന പ്രതിസന്ധി നേരിടേണ്ടി വരും. ജൂണിലാണ് നദ്ദയെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റാക്കിയത്. ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷായുടെ കാലത്ത് ദില്ലിയില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ സാധിച്ചിട്ടില്ല. 2019 ജനുവരിയില്‍ തനിക്ക് അധ്യക്ഷനായും ആഭ്യന്തര മന്ത്രിയായും പദവികള്‍ വഹിക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

ഇതോടെയാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് ഉറപ്പായത്. അതേസമയം ഇനി വരാനിരിക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പും ബിജെപി കടുപ്പമേറിയതാണ്. കേരളം, ബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളും നദയ്ക്ക് വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുമ്പ് വലിയ നേട്ടങ്ങള്‍ നദ്ദയ്ക്ക് ഇല്ലാത്തതും ബിജെപിക്ക് തിരിച്ചടിയാണ്.

Top