ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 100,340 ആയി, ജീവന്‍ നഷ്ടമായത് 4,642 പേര്‍ക്ക്.ലോകത്ത് കൊറോണ മരണം 318,972 പേര് അമേരിക്കയിൽ മരണം 91,606,ബ്രിട്ടനിൽ 34,796 മരണം, ഇറ്റലിയിൽ 32,007 മരണം,ഫ്രാൻസിൽ 28,239 മരണം.

ന്യുഡൽഹി :രാജ്യത്ത് ലോക്ക് ഡൗണിന്റെ നാലം ഘട്ടത്തിന് തുടക്കം കുറിച്ച ഇന്നുതന്നെ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 100,340 ആയി.ഇതുവരെ ജീവന്‍ നഷ്ടമായത് 4,642 പേര്‍ക്കാണ്.ലോകത്ത് കൊറോണ മരണം 318,972 പേര് അമേരിക്കയിൽ മരണം 91,606,ബ്രിട്ടനിൽ 34,796 മരണം, ഇറ്റലിയിൽ 32,007 മരണം,ഫ്രാൻസിൽ 28,239 മരണം,സ്പെയിനിൽ 27,709 മരണം.ബ്രസീലിൽ 16,370 മരണം.ലോകത്ത് ഇന്നുവരെ രോഗികളായവർ 4,867,812 പേർക്കാണ് .

ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവുമധികം കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മരണം കുറയ്ക്കുന്നതിനും രോഗം പകരാതിരിക്കാനും സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പരമാവധി ശ്രമിക്കുന്നുണ്ട്. കോവിഡിനോടൊപ്പം മറ്റ് പല രോഗങ്ങളും വരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തില്‍ മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേരളം സ്വീകരിച്ച നടപടികള്‍ സസൂക്ഷ്മം പഠിച്ചിരുന്നു. കര്‍ണാടക അടുത്തിടെ വീണ്ടും ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര വീണ്ടും ബന്ധപ്പെടുന്നത്.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ മനസിലാക്കാനായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ വീഡിയോ കോണ്‍ഫറന്‍സിൽ സംസാരിച്ചതായി മന്ത്രി കെകെ ശൈലജ അറിയിച്ചു.ഇത്രയൊക്കെ കോവിഡ് കേസുണ്ടായിരുന്നിട്ടും കേരളത്തില്‍ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റൈന്‍ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. പ്ലാസ്മ ചികിത്സയിലുള്‍പ്പെടെ കേരളത്തിന് മുന്നേറാനായതും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തതായും മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇതുവരെ 39206 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 3155 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3900 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 96169 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിച്ചതും രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പതിവിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഇരട്ടിയിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ഈ സാഹചര്യമാണ് ഇനിയും തുടരുന്നതെങ്കില്‍ കൊറോണയില്‍ നിന്ന് മുക്തമകാന്‍ രാജ്യം ഇനിയും സമയമെടുക്കും.

തമിഴ്‌നാട്ടിലെ സ്ഥിതിയും സമാനമായ അവസ്ഥയില്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ആ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ന് 536 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 11760 ആയി. 7272 പേരാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ കഴിയുന്നത്. 4406 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 82പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണ നിരക്ക് വളരെ കുറവാണ്.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഇതുവരെ സംസ്ഥാനത്ത് 11746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 366 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6248 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. 4804 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 694 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്ന് മാത്രം സംസ്ഥാനത്ത് 34 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തര്‍-1) 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-1) വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.In India total covid cases cross 1 lakh and Tamilnadu replaces Gujrat on second spot.More than 3900 people have been diagnosed with the disease in the last 24 hours. With this the total number of patients has crossed one lakh. More than twice as many cases are reported in the state and in the state. If this situation continues, the country will have a greater challenge. If this is the case, the country will still have time to get rid of Corona.

Top