ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ 20കാരിയുടെ കൈ അറ്റു; യുവതിയുടെ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയ പുരോഗമിക്കുന്നു

കോട്ടയം: വൈക്കത്ത് ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ 20കാരിയുടെ കൈ അറ്റു. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ഥക്കാണ് ഗുരുതര പരിക്കേറ്റത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

രാവിലെ ഏഴരയോടെ കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രാക്കിനിടയില്‍പ്പെട്ട യുവതിയുടെ കൈ അറ്റുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു. യുവതിയുടെ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. അറ്റുപോയ കൈയും ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Top