മരണം കണ്‍മുന്നില്‍: വീട്ടമ്മയ്ക്ക് രക്ഷകനായെത്തിയത് യുവഗവേഷകന്‍

തിരുവനന്തപുരം: മരണം കണ്‍മുന്നില്‍ വന്ന് ചൂളം വിളിച്ചപ്പോള്‍ അടിപതറി എന്ത് ചെയ്യണമെന്ന് അറിയാതെ തകര്‍ന്ന് പോയ വീട്ടമ്മയെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റി യുവ ഗവേഷകന്‍. കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ ട്രാക്കിനുള്ളിലേക്ക് വീഴാന്‍പോയ വീട്ടമ്മയെ യുവ ഗവേഷകന്‍ അതിസാഹസികമായി രക്ഷപെടുത്തി. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ അക്വാറ്റിക് ബയോളജി വിഭാഗം ഗവേഷകനായ അപ്രേഷ് ആണ് ജീവന്‍ പണയംവച്ച് പാലക്കാട് മുതലമട സ്വദേശിനിയായ ശാന്ത എന്ന വീട്ടമ്മയെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് വലിച്ചുയര്‍ത്തിയത്.

കഴിഞ്ഞ ദിവസം കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ അപ്രേഷ് ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് പിറന്ന മകളെ നേരില്‍ കണ്ടതിനുശേഷം ഗവേഷണ പ്രബന്ധത്തിന്റെ അവസാനവട്ട തയാറെടുപ്പുകള്‍ക്കായി കാര്യവട്ടം ക്യാമ്പസിലേക്ക് മടങ്ങിവരികയായിരുന്നു. കഴക്കൂട്ടം റെയ്ല്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അപ്രേഷ് അതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും കഴക്കൂട്ടത്ത് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ പാതിഭാഗം ട്രെയിനിലകപ്പെട്ട് മരണത്തെ മുന്നില്‍ക്കണ്ട് നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.

വീട്ടമ്മയെയും വലിച്ചുകൊണ്ട് നീങ്ങിയ ട്രെയിനിനുള്ളില്‍ നിന്നുള്ള കൂട്ട നിലവിളിയും ഭീകരാന്തരീക്ഷവും കണ്ട് ഒരു നിമിഷം നടുങ്ങിയെങ്കിലും ധൈര്യപൂര്‍വ്വം അപ്രേഷ് വീട്ടമ്മയെ കൈയില്‍ പിടിച്ചു പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി. ഇതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് മറിഞ്ഞുവീണ അപ്രേഷിന് തോളെല്ല് പൊട്ടി ഗുരുതരമായി പരുക്കേറ്റു. എങ്കിലും വീട്ടമ്മയെ അത്ഭുതകരമായി ഒരു പോറല്‍പോലുമേക്കാതെ അപ്രേഷിനു രക്ഷപെടുത്താനായി. പാലക്കാട് നിന്നും തിരുവനന്തപുരം വി.എസ്.എസ്.സി.യില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഇളയ മകനെ കാണാനായി എത്തിയതായിരുന്നു ശാന്ത.

പരുക്കേറ്റ അപ്രേഷിനെ റെയ്ല്‍വേ പൊലീസും ജീവനക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും എസ്.പി ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ച അപ്രേഷിന് ആറുമാസത്തോളം നീണ്ടുനില്‍ക്കുന്ന ചികില്‍സയും വിശ്രമവുമാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇ

Top