ഇനി മുതല്‍ ആ ദിവസം ട്രയിനുകളിലൊന്നും മാംസ ഭക്ഷണം വിളമ്പരുത്

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഇനി മുതല്‍ ട്രെയിനുകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭ്യമാക്കു. ഈ ദിനം പൂര്‍ണ്ണമായും മാംസാഹാരം ഒഴിവാക്കാനാണ് തീരുമാനം. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയോടുളള ആദരസൂചകമായാണ് ഈ തീരുമാനം.
സസ്യഭോജന സംസ്‌കാരത്തിന്റെ വക്താവായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായിട്ടാണ് ഇനി മുതല്‍ ഗാന്ധി ജയന്തി ‘വെജിറ്റേറിയന്‍ ദിവസം’ കൂടിയായി ആഘോഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.

അതിന്റെ ഭാഗമായി 2018, 2019, 2020 വര്‍ഷങ്ങളിലെ ഗാന്ധി ജയന്തിക്ക് റെയില്‍വേയുടെ യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കൊടുക്കാനുള്ള തീരുമാനം പുറത്ത് വിട്ടത്. കൂടാതെ ദണ്ഡി മാര്‍ച്ചിന്റെ സ്മരണാര്‍ത്ഥം മാര്‍ച്ച് 12 ന് സബര്‍മതിയില്‍ നിന്ന് വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് പ്രത്യേക സര്‍വീസ് നടത്താനും, ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച ടിക്കറ്റ് പുറപ്പെടുവിക്കാനും പദ്ധതികള്‍ രൂപികരിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ റെയില്‍വേയ്ക്ക് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കു. എല്ലാ മേഖലകള്‍ക്കും റെയില്‍വേ കഴിഞ്ഞ മാസം അയച്ച അറിയിപ്പിലാണ് റെയില്‍വേ ഇക്കാര്യം പറഞ്ഞത്.

‘2018,2019,2020 എന്നീ വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിക്ക് വെജിറ്റേറിയന്‍ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്നത്തെ ദിവസം ട്രെയിന്‍ യാത്രക്കര്‍ക്കോ റെയില്‍വേ പരിസരിങ്ങളിലോ നോണ്‍-വെജ് ഭക്ഷണം വില്‍ക്കാന്‍ പാടുള്ളതല്ല. റെയില്‍വേ ജീവനക്കാരും അന്ന് വെജിറ്റേറിയന്‍ ദിനമായി ആഘോഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’,റെയില്‍വേ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ മ്യൂസിയങ്ങളും. സ്വാതന്ത്ര്യ സമരകാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഈ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ രീതിയില്‍ രേഖപ്പെടുത്തും. എല്ലാ ഡിവിഷണല്‍ ആസ്ഥാന കേന്ദ്രങ്ങളിലും, ഭരണസമിതി ആസ്ഥാനങ്ങളിലും, സോണല്‍ ഓഫീസുകളിലും ഗാന്ധിജിയുടെ ചുവര്‍ചിത്രങ്ങള്‍ സ്ഥാപിക്കാനും ആലോചനയിലുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ വക കോച്ചുകളുടെ വാതിലുകളുടെ അടുത്തായി പ്രത്യേക ലോഗോ ഡിസൈന്‍ ചെയ്ത് വെക്കാനും സാധ്യതയുണ്ട്.

മഹാത്മാഗാന്ധിയുടെ 150 മത്തെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ദേശിയ കമ്മിറ്റിയുടെ ആദ്യത്തെ മീറ്റിങ്ങ് പ്രസിഡന്റ് രാം നാഥ് ഗോവിന്ദിന്റെ നേതൃത്വത്തില്‍ ഈ മാസം ആദ്യം നടന്നിരുന്നു.

Top