സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയോടെ കേരളം.80 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . നിലവിൽ ചികിത്സയിൽ കഴിയുന്നത് 80 പേർ. 576 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നു മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗബാധിതര്‍ എറ്റവും കൂടുതല്‍ ഉള്ളത് വയനാട് ജില്ലയിലാണ് 19 പേര്‍. സംസ്ഥാനത്താകെ 16 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്.വയനാട്-5, ആലപ്പുഴ, കേഴിക്കോട് 2 വീതം, മലപ്പുറം-4, കൊല്ലം, പാലക്കാട്, കാസര്‍കോട് ഓരോ രോഗികള്‍ വീതവുമാണ് ഉള്ളത്.

രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സമ്പര്‍ക്കം വഴി രോഗം പകരാന്‍ സാധ്യത കൂടുതലാണെന്നും നിയന്ത്രങ്ങള്‍ കര്‍ശനമാക്കണമെന്നും ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.നിരീക്ഷണത്തില്‍ ക‍ഴിയുന്നവരുടെ വീടിന്‍റെ പരിസരങ്ങളില്‍ പൊലീസിന്‍റെ പട്രോളിങ്ങ് ഉണ്ടായിരിക്കും ഇതിനായി പൊലീസിന്‍റെ മോട്ടോര്‍ ബ്രിഗേഡ് തയ്യാറായിട്ടുണ്ട്.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

ഞായറാ‍ഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിത്തന്നെ തുടരും ക‍ഴിഞ്ഞ ആ‍ഴ്ച സഹകരിച്ചത്പോലെതന്നെ ജനങ്ങള്‍ സഹകരിക്കണം. ശനിയാ‍ഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണമോ എന്ന കാര്യം പരിശോധിക്കും.ചിലയിടങ്ങളിലെങ്കിലും ഉത്സവം നടത്താനുള്ള ആലോചനയും, കൂട്ടപ്രാര്‍ഥന നടത്താനുള്ള ശ്രമവും അനാവശ്യമായി കൂട്ടം കൂടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാതെയാണ് ഇത്. ഇത് തിരുത്താന്‍ തയ്യാറാവണം നടപടികളില്‍ യാതൊരു ഇ‍ളവും പ്രതീക്ഷിക്കണ്ട കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടേയും ഡോക്ടർമാരുടെയും സുരക്ഷ വർധിപ്പിക്കും. ആശുപത്രി ഒപികളിൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കാനാകുമോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി. കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയില്‍ നിന്ന് വന്ന 27 കാരനായ കോടഞ്ചേരി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി സ്വദേശി (43) മെയ് 13 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. അവിടെ നിന്ന് പരിശോധയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Also Read :വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

കോടഞ്ചേരി സ്വദേശി (27) മെയ് 7 ന് ചെന്നെയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം കോടഞ്ചേരിയില്‍ എത്തുകയും കൊറോണ കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഇയാളുടെ കൂടെ സഞ്ചരിച്ച ആള്‍ മാനന്തവാടിയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Top