ലോകത്ത് മരണം 48,276 ല്‍ അധികം!!പള്ളികളിലും മറ്റും മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥ..അന്ത്യവിശ്രമത്തിന് മതിയായ സ്ഥലം കണ്ടെത്താനാകാതെ വിഷമിക്കുന്നു

റോം: ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ 48,276 ത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 160 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതേസമയം അന്ത്യവിശ്രമത്തിന് മതിയായ സ്ഥലം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അധികൃതർ. കോവിഡ് മരണസംഖ്യയുടെ വ്യാപ്‌തി കൂടുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വടക്കൻ ഇറ്റാലിയൻ പ്രവിശ്യകൾ. അലെസാൻഡ്രിയ പ്രവിശ്യയിലെ ടോർറ്റോനോ ഉൾപ്പെടയുള്ള നഗരങ്ങളിൽ പള്ളികളിലും മറ്റും മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥയാണ്. ശീതികരിച്ച കണ്ടെ‌യ്‌ന‌റുകളിലാണ് ഇപ്പോൾ താത്കാലികമായി ശവപ്പെട്ടികൾ സൂക്ഷിക്കുന്നത്.

ലൊംബാർഡിയിലെ ബെർഗമോ നഗരത്തിലെ സ്ഥിതി വളരെ മേശമായി തുടരുകയാണ്. വൈറസ് ബാധ പടർന്നേക്കാമെന്ന് ഭീതിയിൽ ശവസംസ്‌കാര ശുശ്രൂഷകൾ ചെയ്യുന്നവർ ഇപ്പോൾ പിൻവാങ്ങുകയാണ്.727 പേരാണ് കഴിഞ്ഞ ദിവസം ഇറ്റലിയിൽ മരിച്ചത്. മരണ സംഖ്യ 13,115 ആയി. മാർച്ച് 26 മുതലുള്ളതിലെ ഏറ്റവും താഴ്ന്ന മരണനിരക്കാണിത്. 4,782 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ആറ് ദിവസത്തിൽ നിന്നും ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 110,574 ആയി. കഴിഞ്ഞ ദിവസം 1,118 പേർക്ക് രോഗം ഭേദമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ രാജ്യത്ത് കൊറോണ ഭേദമായത് 16,847 പേർക്കാണ്.അതേ സമയം, മരണ സംഖ്യയിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങിയവരുടെയും എണ്ണമാണ് ഇപ്പോൾ ഇറ്റലിയിലെ ആകെ മരണമായി കണക്കാക്കുന്നത്. എന്നാൽ ടെസ്റ്റുകൾ നടത്താതെ വീടുകളിലും നഴ്‌സിംഗ് ഹോമുകളിലും മറ്റും മരിച്ചവരുടെ എണ്ണം കൂടി പരിഗണിച്ചാൽ രാജ്യത്തെ ഔദ്യോഗിക മരണ സംഖ്യ കൂടും. കോവിഡ് ടെസ്റ്റ് നടത്താതെ മരിച്ച‌വർ എത്രയാണെന്നതിൽ വ്യക്തതയില്ല. ശരിക്കുമുള്ള മരണ സംഖ്യ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടിയാകാമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.ആവശ്യമെങ്കിൽ കുട്ടികളെ പുറത്തിറക്കാംമാർച്ച് 12ന് ഇറ്റലിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ പുറത്ത് നടക്കാനോ ഓടാനോ പോകാമോ, അല്ലെങ്കിൽ മാതാപിതാക്കൾക്ക് കുട്ടികളെ നടക്കാൻ പുറത്തേക്ക് കൊണ്ടുപോകാമോ തുടങ്ങിയ നിരവധി സംശയങ്ങളുണ്ടായിരുന്നു. പല മേഖലകളിലും ഇതിന് വ്യത്യസ്ത നിയന്ത്രണങ്ങളായിരുന്നു.

എന്നാൽ ഇതെല്ലാം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ഇറ്റാലിയൻ സർക്കാർ. മൂന്നാ‌‌ഴ്‌ചയായി വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് അല്‌പം ആശ്വാസമേകാൻ കുറച്ച് നേരം അവരെ പുറത്തിറക്കാൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് 18 വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കൾക്ക് പുറത്ത് കൊണ്ടുപോകാമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ വളരെ കുറച്ച് ദൂരം മാത്രം. കുട്ടികൾക്കൊപ്പം മാതാപിതാക്കളിൽ ഒരാൾ മാത്രമേ പാടുള്ളു. വീടിനടുത്ത് നിന്ന് ഏറെ ദൂരം പോകാൻ പാടില്ല.ബൈക്ക് സവാരി, ഗെയിമുകൾ തുടങ്ങി മറ്റൊന്നിനും അനുവാദമില്ല. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും വീടിനടുത്ത് തന്നെ അല്‌പ ദൂരം നടക്കാനിറങ്ങാം.

പുറത്ത് വ്യായാമം ചെയ്യാനും അനുവാദമുണ്ട്. എന്നാൽ അതും വീടിനടുത്ത് ഒറ്റയ്ക്ക് മാത്രം.അവരവരുടെ വീടിന് 200 മീറ്റർ ചുറ്റളവിന് പുറത്ത് പോകാൻ പാടില്ലെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരെല്ലാം കാരണങ്ങൾ കാട്ടിക്കൊണ്ടുള്ള അപേക്ഷ പൂരിപ്പിച്ച് കൈവശം കരുതണം. പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം അടഞ്ഞു തന്നെ കിടക്കും. അതേ സമയം, പുതിയ സർക്കുലറിനെതിരെ ഇറ്റലിയുടെ പലഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിതെളിയ്ക്കുമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇറ്റലിയിൽ ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 206ൽ നിന്നും 3,000 യൂറോയായി കഴിഞ്ഞാ‌‌ഴ്‌ച ഉയർത്തിയിരുന്നു.

Top