പത്മനാഭപുരം കൊട്ടാരത്തില്‍ എത്തിയത് 17 ഇറ്റലിക്കാര്‍, കൊട്ടാരം അടച്ചിടാന്‍ ആവശ്യം: മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ഉത്തരവ്

കൊറോണ എന്ന ഭയം നിസാരമായി കാണേണ്ട ഒന്നല്ല. എല്ലാവരും ഒറ്റകെട്ടായി പരിശ്രമിച്ചാല്‍ പൊരുതി ജയിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി. മാര്‍ച്ച് 31 വരെയാണ് അടച്ചിടാന്‍ നിര്‍ദേശം. ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് പരിഗണിച്ചാണ് നടപടിയെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്ലാനിറ്റോറിയവും 31 വരെ പ്രവര്‍ത്തിക്കില്ല.

നേരത്തെ തന്നെ കൊറോണ ഭീതി മൂലം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. കൂടാതെ, പത്മനാഭപുരം കൊട്ടാരത്തില്‍ ഫെബ്രുവരി 28 ന് ഇറ്റലിക്കാരായ 17 പേര്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. കോവിഡ് വ്യാപനം തടയാനായി കൊട്ടാരം അടച്ചിടണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മ്യൂസിയംപുരാവസ്തുവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതേതുടര്‍ന്നുള്ള തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ കൊട്ടാരത്തിലെത്തിയിരുന്നു. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനും കൊട്ടാരത്തിലെത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നടപടികള്‍ക്കെതിരെ ചിലര്‍ വിമുഖത കാട്ടുകയാണെന്നും വിദേശികളോടൊപ്പമെത്തുന്ന ഗൈഡുകളും സഹകരിക്കുന്നില്ലെന്ന് കൊട്ടാരത്തിലെ ജീവനക്കാര്‍ പറഞ്ഞു.

Top