28 വയസുകാരൻ എക്സൈസ് ഡ്രൈവർ കൊറോണ ബാധിച്ച് കണ്ണൂരിൽ മരിച്ചു!കേരളത്തിൽ മരണം 21 ആയി.

കണ്ണൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) ആണ് ഇന്നു രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂര്‍ പരിയാരം സർക്കാർ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു ഇദ്ദേഹം.

സുനിലിന് കൊവിഡ് പകര്‍ന്നുവെന്ന് സംശയിക്കുന്നത് രണ്ട് സാഹചര്യങ്ങളിലാണ്. ഇക്കഴിഞ്ഞ മൂന്നാം തിയ്യതി അബ്കാരി കേസിലെ പ്രതിയെ കോവൊഡി പരിശോധനയ്ക്ക് വേണ്ടി സുനില്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അതിന് ശേഷം തോട്ടടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും പ്രതിയുമായി പോവുകയുണ്ടായി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനിലിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് വ്യക്തമാക്കി നേരത്തെ മെഡിക്കല്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. സുനിലിന് കടുത്ത ന്യൂമോണിയ ബാധിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും തകരാറില്‍ ആയിരുന്നു. രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനമുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു സുനിലിന്റെ ജീവന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുനില്‍. പടിയൂര്‍ പഞ്ചായത്തിലെ കല്യാട് സ്വദേശിയാണ്. സുനിലിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം താല്‍ക്കാലികമായി അടച്ച് പൂട്ടിയിരിക്കുകയാണ്. ഓഫീസിലെ ജീവനക്കാരായ 16 പേരോടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

Top