രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി,ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍.ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു,​ മരണം 5836.

ദില്ലി: ലോകത്ത് കൊറോണ വൈറസ് ബാധ ഇതുവരെ അയ്യായിരത്തിൽ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.ലോകത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം(156588) കവിഞ്ഞു. അതിൽ 80,​824 രോഗികളും ചൈനയിലാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5836 ആയി. ഇറ്റലിയിൽ മരണസംഖ്യ 1441 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 21,157 ആയി. സ്‌പെയിനില്‍ ആകെ മരണസംഖ്യ 191ഉം ഫ്രാൻസിൽ 91ഉം ആയി.

അതേസമയം, ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. രാജ്യത്ത് രണ്ട് പേരാണ് രോഗം ബാധിച്ച് മരിച്ചത്. കൊറോണയെ കേന്ദ്രസർക്കാർ ദുരന്തമായി പ്രഖ്യാപിച്ചു. മാരകരോഗം നിയന്ത്രിക്കാൻ കൂടുതൽ ഊർജിതമായി പരിശ്രമിക്കാനുള്ള നടപടിയാണിത്.അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം ഇറക്കിയ സർക്കുലർ പിൻവലിച്ചു.

എന്നാൽ,​ കൊറോണ ബാധിതരുടെ ചികിത്സ, താമസം, ആഹാരം തുടങ്ങിയ ചെലവുകൾ ഈ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.അതേസമയം, ഇന്നലെ കേരളത്തിൽ എവിടെയും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തില്ല. എങ്കിലും ജാഗ്രത കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങിയതായും ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറസ് ബാധിച്ച 19 പേർ ആശുപത്രികളിലാണ്. ഇന്നലെ 106 പേരെ കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി.വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തി കണ്ണുവെട്ടിച്ച് മുങ്ങുന്നവരെ പിടിക്കാൻ പരിശോധന കർശനമാക്കി. വിമാനത്താവളങ്ങളിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും അടങ്ങുന്ന മൂന്നംഗ ടീമുകളായി യാത്രക്കാരെ പരിശോധിക്കും.

Top