കേരളത്തിലെ ആരോഗ്യ മേഖലക്ക് ആഗോളതലത്തിൽ കൈയടി!!..കൊറോണ രോഗികളുടെ എണ്ണം ഉയരുമ്പോൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി “കേരളം!കരുതലോടെ കേരളം

ന്യൂഡൽഹി: കൊറോണയിൽ ലോകം ഞെട്ടി നിൽക്കെയാണ് !..അതേസമയം തലയുയർത്തി നിൽക്കെയാണ് കേരളം എന്ന കൊച്ചു രാജ്യം .ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍.

മാതൃകയാക്കണം കേരളത്തെ,​ ഇതുതന്നെയാണ് മറ്റ് സംസ്ഥാനങ്ങൾക്കും പറയാനുള്ളത്. കേരളത്തിലെ ആരോഗ്യ മേഖല എക്കാലവും ആഗോളതലത്തിലടക്കം കൈയടി നേടിയിട്ടുളളതാണ്. നിപ്പ കാലത്തും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം ഒരു പിടി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തെ പ്രശംസിച്ചു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര മദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍, രോഗികളെ ക്വാറന്റെെന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം.

ഒരുഘട്ടത്തിൽ മഹാരാഷ്ട്രയുടെ കണക്കുകൾക്കൊപ്പം തന്നെയായിരുന്നു കേരളത്തിലെ രോഗബാധിതരുടെ എണ്ണവും. പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സംയോജിതമായ ഇടപെടലിലൂടെ രോഗത്തെ പ്രതിരോധിക്കുകയാണ് ഇപ്പോഴും ചെയ്തുവരുന്നത്.

അതേസമയം,​ രാജ്യത്ത് ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 7367 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 715 പേർക്ക് രോഗം ഭേദമായി. 273പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 34 മരണങ്ങളും 909 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര,​തമിഴ്നാട്,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ്,​ ഉത്തർപ്രദേശ്,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രാകാരം കഴിഞ്ഞ ഒരാഴ്ചത്തെ റിപ്പോർട്ട് അനുസരിച്ച് കേരളം ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്നു. പിന്നീട് പ്രതിരോധത്തിലൂടെ ക്രമേണെ കുറഞ്ഞു വരികയാണ് ചെയ്തത്.

Top