ഭയമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഒരു യുദ്ധം ജയിച്ച പ്രതീതിയാണ്‌.. കോവിഡ്‌ മുക്‌തനായ കോട്ടയം ചെങ്ങളം സ്വദേശി പറയുന്നു.ദൈവത്തിനും പിന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി, ഭയക്കേണ്ട…സര്‍ക്കാര്‍ പറയുന്നത്‌ അനുസരിക്കുക.

കോട്ടയം : കൊറോണ വൈറസ്‌ ബാധയില്‍നിന്നു മുക്‌തനായ കോട്ടയം ചെങ്ങളം സ്വദേശിയായ യുവാവിൻറെ വാക്കുകൾ സംസ്‌ഥാനത്തിനാകെ ആശ്വാസം പകരുന്നതാണ്. “ഭയമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഒരു യുദ്ധം ജയിച്ച പ്രതീതിയാണ്‌, ദൈവത്തിനും പിന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി എന്നാണു കോവിദഃ രോഗം ഭേദമായ യുവാവ് പറയുന്നത് .”-കോവിഡ്‌ രോഗം സ്‌ഥിരീകരിച്ച്‌ കഴിഞ്ഞ എട്ടിനാണ്‌ യുവാവിനെയും ഭാര്യയെയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയത്‌. ഇന്നലെ വൈകിട്ടാണ്‌ ഇരുവരും രോഗമുക്‌തരായെന്ന വിവരം പുറത്തറിയുന്നത്‌.

രോഗം സ്‌ഥിരീകരിച്ചതിനു പിന്നാലെ ഇറ്റലിയിലെയും ചൈനയിലെയുമൊക്കെ കാര്യങ്ങളാണ്‌ മനസിലേക്കു വന്നത്‌. ഒപ്പം കുഞ്ഞിന്റെ കാര്യവും. കുഞ്ഞിനു രോഗമില്ലെന്ന്‌ ആദ്യമേ ഉറപ്പിച്ചത്‌ ആശ്വാസമായി. ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. മെഡിക്കല്‍ കോളജിലേക്കാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ ആശങ്കയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അടുത്തു വന്നിരുന്ന്‌ ആശ്വാസം പകര്‍ന്ന ഡോക്‌ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവരുടെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിച്ചറിയുകയായിരുന്നു. മടികൂടാതെ അടുത്തുവന്നിരുന്നു പരിചരിച്ച ജീവനക്കാരെ ജീവിതത്തിലൊരിക്കലും മറക്കില്ല. എല്ലാ ദിവസവും വൈദികരും രാഷ്‌ട്രീയ നേതാക്കളുമൊക്കെ വിളിച്ച്‌ ആശ്വാസവാക്കുകള്‍ പകര്‍ന്നിരുന്നു. രോഗം വന്നു എന്നതുകൊണ്ടു ഭയക്കേണ്ടതില്ല. സര്‍ക്കാരും ഡോക്‌ടര്‍മാരും പറയുന്നത്‌ അനുസരിക്കുക, പൂര്‍ണമായി സഹകരിക്കുക. ഇപ്പോള്‍, പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്‌ഡൗണിനോടു പൂര്‍ണമായി സഹകരിച്ച്‌ ഈ മഹാമാരിയെ അകറ്റാം”-യുവാവ്‌ പ്രതികരിച്ചു.

അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുന്‍സിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പറേഷനുകളില്‍ 7580 പേര്‍ വീതവും സന്നദ്ധ സേനയിലുണ്ടാകും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് സേനയില്‍ പേര് ചേര്‍ക്കേണ്ടത്. സന്നദ്ധ സേന എന്ന് വെബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അംഗങ്ങളാകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് ഒരു സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേ സേനയെ തന്നെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ഈ സംഘത്തെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top