പ്രതാപനിൽ നിന്നു മധുരം:മെഡിക്കല്‍ കോളേജിലെ ജീവനക്കാർ ക്വാറന്റൈനിലേക്ക്.‌ഇടതു സംഘടനാ നേതാവിനെ ഒഴിവാക്കിയെന്നും ആരോപണം.

കൊച്ചി:വാളയാർ അതിർത്തിയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശനം നടത്തിയശേഷം ടി എൻ പ്രതാപൻ എംപി നഴ്സസ് ദിനത്തിൽ മെഡിക്കൽ കോളജിലെത്തി ആരോഗ്യ പ്രവർത്തകരെ മിഠായി നൽകി ആദരിച്ച ചടങ്ങിൽ പങ്കെടുത്ത 34 ജീവനക്കാർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്.ഒൻപതു പേർ ഹൈ റിസ്ക് വിഭാഗത്തിലും 25 പേർ ലോ റിസ്ക് പട്ടികയിലുമാണ്. 5 നഴ്സിങ് സൂപ്രണ്ടുമാർ, 2 നഴ്സുമാർ, സീനിയർ ലാബ് ടെക്നിഷ്യൻ, ന്യൂറോ സർജൻ എന്നിവരാണു ഹൈ റിസ്ക് വിഭാഗത്തിലുള്ളത്.

ന്യൂറോസർജൻ ഡോ. ലിജോ, നേഴ്സിങ് സൂപ്രണ്ടുമാരായ ലിസി വർഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എൽ ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ് സിജി ജോസ്, സീനിയർ ലാബ് ടെക്നീഷ്യൻ കെ എൻ നാരായണൻ എന്നിവരെയാണ് ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇവർ 14 ദിവസമോ, അല്ലെങ്കിൽ പ്രതാപന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനിൽ കഴിയണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 

മറ്റ്‌ 24പേർ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ്പെടുക. ഇവർ കനത്ത സുരക്ഷാ സംവിധാനങ്ങൾ പാലിച്ച്‌ ജോലിക്ക് ഹാജരാകണം. അതേസമയം, ഈ 24പേരും പൊതുപരിപാടികൾ ഒഴിവാക്കണം. മുഴുവൻ സമയവും സർജിക്കൽ മാസ്ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും
മെഡിക്കൽ ബോർഡ് നിർദേശിച്ചു.

നേഴ്സസ്ദിനത്തിൽ മെഡിക്കൽ കോളേജിലെത്തിയ പ്രതാപൻ ഗ്ലൗസുപോലും ഇടാതെ ഹെഡ് നേഴ്സ് സിജി ജോസിനും മറ്റു നേഴ്സുമാർക്കും ജീവനക്കാർക്കും മധുരം നൽകിയിരുന്നു. തുടർന്ന് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, പ്രൻസിപ്പലിന്റെ ഓഫീസ്, മറ്റു ഓഫീസുകൾ, ഹൈഡിപ്പെന്റൻസി റൂം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഇതെല്ലാം പരിഗണിച്ചാണ് മെഡിക്കൽ ബോർഡ് കർശന സുരക്ഷാനടപടി സ്വീകരിച്ചത്.

അതേസമയം ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അതേ രീതിയിൽ സമ്പർക്കമുണ്ടായ ഇടതു സംഘടനാ നേതാവായ നഴ്സിങ് സൂപ്രണ്ടിനെ സമ്പർക്ക പട്ടികയിൽ നിന്നു ബോധപൂർവം ഒഴിവാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. ഇവരുൾപ്പെട്ട ചിത്രവും പ്രചരിക്കുന്നുണ്ട്.

Top