ലോകത്ത് കോവിഡ് മരണം 495,430.ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ അ​ഞ്ചു ല​ക്ഷം ക​വിഞ്ഞു.കേരളത്തിൽ 8 ദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു.

തിരുവനന്തപുരം: കേരളത്തിൽ എട്ടുദിവസത്തിനിടെ കോവിഡ് ബാധിച്ചത് 1082 പേർക്ക്. തുടർച്ചയായ എട്ടാം ദിവസവും രോഗികളുടെ എണ്ണം നൂറുകടന്നു. കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

അതേസമയം രാ​ജ്യ​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 17,000 കോ​വി​ഡ് കേ​സു​ക​ളാ​ണു രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ മാ​ത്രം വെ​ള്ളി​യാ​ഴ്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 5,000 ക​വി​ഞ്ഞു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മൊ​ത്തം കോ​വി​ഡ് ക​ണ​ക്ക് ഒ​ന്ന​ര​ല​ക്ഷം ക​ട​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാ​ലു ല​ക്ഷ​ത്തി​ൽ​നി​ന്നു വെ​റും ആ​റു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണു കോ​വി​ഡ് ക​ണ​ക്ക് അ​ഞ്ചു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജൂ​ണ്‍ പ​ന്ത്ര​ണ്ടി​നാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​മാ​കു​ന്ന​ത്. അ​തേ​മാ​സം 20-ന്, ​വെ​റും എ​ട്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം രോ​ഗി​ക​ൾ കൂ​ടി നാ​ലു ല​ക്ഷ​ത്തി​ൽ എ​ത്തി. ഇ​വി​ടെ​നി​ന്ന് വെ​റും ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം രോ​ഗി​ക​ൾ കൂ​ടി അ​ഞ്ചു​ല​ക്ഷം ക​ണ​ക്ക് ഇ​ന്ത്യ പി​ന്നി​ടു​ക​യാ​യി​രു​ന്നു.

ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 509,446  ആയി.24 മണിക്കൂറിനിടെ 407 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 15,000 കടന്നു. 15,301 പേരാണ് ഇതുവരെ മരിച്ചത്. 1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 15,000ൽ ​അ​ധി​കം പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​ക​ഴി​ഞ്ഞു. അ​മേ​രി​ക്ക, ബ്ര​സീ​ൽ, റ​ഷ്യ എ​ന്നി രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ക​ണ​ക്കി​ൽ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്.

തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500 ന് മുകളിലെത്തി. 3645 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 46 മരണവും റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 957 ആയി. ആകെ രോഗ ബാധിതര്‍ 74622 ആയി. ചെന്നൈയില്‍ 1956 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 1358 ആളുകൾ ഇന്ന് രോഗ മുക്തി നേടി. 32305 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. ഇവിടെ 147741 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 6931 പേര്‍ മരണപ്പെടുകയും ചെയ്തു. ദില്ലിയില്‍ 73780 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത. 2429 പേരാണ് മരണപ്പെട്ടത്. ഗുജറാത്തില്‍ 29520 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1753 പേര്‍ മരണപ്പെടുകയും ചെയ്തു.

ലോകത്താകെ ഇതുവരെ 9,754,569 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 3,981,378ചികിത്സയിലുണ്ട്.492,671 പേര്‍ ആണ് ഇതുവരെ മരിച്ചിരിക്കുന്നത്. 5,280,520 പേര്‍ രോഗമുക്തി നേടി. പട്ടികയില്‍ മുന്നിലുളള അമേരിക്കയില്‍ രോഗികളുടെ എണ്ണം 2,506,370 ആയി. പുതുതായി 1782 പേര്‍ക്കാണ് രോഗം. ഇതുവരെ 126,839 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുളള ബ്രസീലില്‍ 1233147 രോഗികളാണുളളത്. ഇതുവരെ 55054 പേര്‍ മരണപ്പെട്ടു.

Top