മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്‌നാടും ഭീകരമാകുന്നു!കൊവിഡ് കണക്കുകൾ ഞെട്ടിപ്പിക്കുന്നത്, കേസുകൾ 1ലക്ഷം അടുക്കുന്നു, 24 മണിക്കൂറിൽ 4987 രോഗികൾ.

ദില്ലി: ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം ഭീകരമായി കൂടുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,927 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 90927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനത്തില്‍ വലിയ വര്‍ദ്ധനയാണ് രാജ്യത്ത് സംഭവിക്കുന്നത്. ഇതുവരെ മരിച്ചവരുടെ എണ്ണം 2872 ആയി. രാജ്യം നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടക്കുന്നതിനിടെയാണ് ഇത്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയ്ില്‍ ഇന്ത്യ 11 ാം സ്ഥാനതതാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ കഴിഞ്ഞ ദിവസം മറികടന്നിരുന്നു. ചൈനയേക്കാള്‍ 8000ല്‍ കൂടുതല്‍ രോഗികളാണ് ഇന്ത്യയിലുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4987 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഈ മണിക്കൂര്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വന്ദേഭാരത് ദൗത്യത്തിലൂടെ പ്രവാസികള്‍ നാട്ടിലെത്തിയതോടെ രോഗം വ്യാപനം ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ 53946 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ 3956 പേര്‍ക്ക് ഇന്നലെ മാത്രം രോഗം ഭേദമായി ആശുപത്രിവിട്ടു. 34109 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. 120 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങിയപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 2872 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയിലെ കാര്യം ഗുരുതരമായി തുടരുകയാണ്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30706 ആയി. വലിയ വര്‍ദ്ധനയാണ് സംസ്ഥാനത്തുണ്ടാകുന്നത്. 22483 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 7088 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്നലെ മാത്രം 67 പേര്‍ മരിച്ചപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 1135 ആയി.

ഗുജറാത്തിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. 10988 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1057 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിലാണ് രോഗം സ്ഥിരീകരിച്ചത്. 6055 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 4038 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 625 പേരാണ് സംസ്ഥാനത്തെ ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 19 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്.

ഗുജറാത്തിലെ പോലെ തന്നെ തമിഴ്‌നാട്ടിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. രോഗം ബാധിച്ചവരുടെ എണ്ണം 10000 കടന്നിരിക്കുകയാണ് തമിഴ്‌നാട്ടില്‍. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 10585 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 6973 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 3538 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 74 പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണനിരക്ക് കുറവാണ്.

കേരളത്തില്‍ 11 പേര്‍ക്കാണ് ഇന്നലെ കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.

Top