കൊവിഡ്: ആഗോളമരണം 292,914’ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു.ലോകത്ത് 43 ലക്ഷം കടന്നു,റഷ്യയിലും വൈറസ് വ്യാപനം കുതിക്കുന്നു.

ന്യുഡൽഹി:കൊവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ മരണം 292,914′ പേരാണ് . ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 74000 കടന്നു.ലോകത്ത് മൊത്തം 43 ലക്ഷം കടന്നിരിക്കയാണ് .റഷ്യയിലും വൈറസ് വ്യാപനം കുതിക്കുകയാണ്.ഇന്ത്യയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 74000 കടന്ന് 74281 ആയി. മരണസംഖ്യ 2415 ആയി. ചികിത്സയിലുള്ളവർ 47480 പേരാണ്. 24 മണിക്കൂറിനിടെ 3525 പോസിറ്റീവ് കേസുകളും 122 മരണവും റിപ്പോർട്ട് ചെയ്തു. 24386 പേർ രോഗമുക്തരായി.

ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ഡൽഹിയിൽ ഇതുവരെ 524 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പിടിപ്പെട്ടു. ത്രിപുരയിൽ ഒരു ബി.എസ്.എഫ് ജവാന് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 24427,ഉം മരണം 921ഉം ആയി. കൊവിഡ് വ്യാപനം രൂക്ഷമായ മുംബൈയിൽ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 24 മരണത്തിൽ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളിൽ 267ഉം. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകൾ 8904 ആയി. 537 പേർ മരിച്ചു.

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ 8718 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 716 കേസുകളിൽ 510ഉം ചെന്നൈയിലാണ്. ഡൽഹിയിൽ കൊവിഡ് കേസുകൾ 7639 ആയി. മരണം 86ഉം. 24 മണിക്കൂറിനിടെ 13 മരണവും 406 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. നോർത്ത് മുനിസിപ്പൽ കോർപറേഷനിലെ 37 ജീവനക്കാർ കൊവിഡ് ബാധിതരായി. 35 ആശുപത്രികളിലെ 524 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കണക്കുകൾ. രാജസ്ഥാനിൽ കൊവിഡ് കേസുകൾ 4126ഉം മരണം 117ഉം ആയി ഉയർന്നു.

Top