സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ്..ഒറ്റ ദിവസം 10,000 രോഗികൾ ബ്രിട്ടനേയും മറികടന്നു മറികടന്ന് ഇന്ത്യ.

തിരുവനന്തപുരം:ഞെട്ടലുളവാക്കുന്നതാണ് ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം .ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാമത്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാൾ രോഗികളുള്ളത്. സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ മരിച്ചു. ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ് മരിച്ചത്. 63 പേർ രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

അതേസമയം രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെയും മറികടന്നു. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ 2,91,588 കേസുകൾ റിപ്പോർട്ട് ചെയ്തു.റഷ്യയിൽ 4.93 ലക്ഷവും ബ്രസീലിൽ 7.72 ലക്ഷവും അമേരിക്കയിൽ 20 ലക്ഷവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. േമയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ. 18 ദിവസം കൊണ്ടാണ് നാലാമതെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഒൻപതിനായിരത്തിലധികം കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങൾക്ക് കോവിഡ് ബാധിച്ചേക്കാമെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അറിയിച്ചു. കോവിഡ് ബാധ മാസങ്ങൾ നീണ്ടുനിൽക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതൽ. നിലവിൽ മരണ നിരക്ക് കുറവാണ്. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങൾ. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് വ്യാഴാഴ്ച 10,468 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 2,97,623. ചികിത്സയിലുള്ളവർ 1,42,634. രോഗമുക്തി നേടിയവർ 1,46,485. മരണം 8489. വ്യാഴാഴ്ച മാത്രം 390 പേർ മരിച്ചു.മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 24 മണിക്കൂറിനിടെ 152 പേർ മരിക്കുകയും 3607 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 97 പേർ മരിച്ചത് മുംബൈയിലാണ്.

Top