സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം.രാജ്യത്ത് 24 മണിക്കൂറിനിടെ 75760 പുതിയ രോഗികളും 1023 മരണവും.

കൊച്ചി:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്,കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 75760 പുതിയ രോഗികളും 1023 മരണവും.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷവും കടന്ന് മുന്നോട്ട് പോകുന്നു. ഇതുവരെ 3,246,929 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ ,മലപ്പുറം കോടൂര്‍ സ്വദേശി കോയക്കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ മഞ്ചേരി മെഡിക്കല്‍ കോളേജിലും കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പാരപ്പിള്ളി മെഡിക്കല്‍ കോളജില്‍ചികിത്സിയിലിരുന്ന പശ്ചിമബംഗാൾ സ്വദേശി സനാദന്‍ദാസും കോവിഡ് ബാധിച്ച് മരിച്ചു.

Top