രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359.24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ.ലോകത്ത് 50,85,000 കടന്നു, 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം രോഗികൾ

ന്യുഡൽഹി :ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50,85,000 കടന്നു.ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് ലോകാരോഗ്യ സംഘടന.ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് ലോകാരോഗ്യ സംഘടന പറയുന്നു അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 5609 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി ഉയർന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധനവുണ്ടായിരിക്കുന്നത്. 3435 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 45,300 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ആഗോള തലത്തിൽ 329,731 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,021,666 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.

Top