നിപയേയും കൊറോണയേയും തുരത്തിയ ‘കേരള മാതൃക’; നേട്ടം ചര്‍ച്ചയാക്കി ബിബിസി.ആരോഗ്യരംഗത്ത് ഇന്ത്യക്ക് അഭിനന്ദനങ്ങൾ !കൊറോണയെ അകറ്റാൻ ഇന്ത്യക്കാരെ മാതൃകയാക്കുവാൻ ,​ ​ ഇസ്രയേൽ പ്രധാനമന്ത്രി

ജറുസലേം: ലോകം കൊറോണ ഭീതിയിലാണ്. ദിനംപ്രതി രോഗികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിന്‍റെ മികവ് പരാമര്‍ശിച്ചുള്ള ബിബിസിയുടെ ചര്‍ച്ച വന്‍ വൈറല്‍. നിപ, കൊറോണ വൈറസുകളെ നേരിട്ട കേരള മാതൃകയാണ് ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’ എന്ന ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്.ചൈനീസ് മാധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ ഷാഹിദ് ജമാല്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്.

അവതാരകയായ ദേവിന ഗുപ്തയായിരുന്നു കേരള മാതൃകയെ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവരുടെ രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരേയും കേരള കാര്യക്ഷമമായി തന്നെ പോരാടി. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാന്‍ ഉള്ളതെന്നായിരുന്നു ദേവിന പാനലിസ്റ്റുകളോട് ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രമുഖ വൈറോളജിസ്റ്റ് ആയ ഷാഹുല്‍ ഹമീദ് ആയിരുന്നു ഇതിന് മറുപടി നല്‍കിയത്. ആരോഗ്യമേഖലയില്‍ വളരെയേറെ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു. മാത്രമല്ല പ്രാഥമിക ആരോഗ്യ രംഗത്തും കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഷാഹുല്‍ പറഞ്ഞു.ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിട്ടുണ്ട്. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ബിബിസി- യിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചർച്ചയിലാണ് കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതകൾ പരാമർശിക്കപ്പെട്ടത്. നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വച്ച മാതൃകയെ അവതാരക പ്രശംസിക്കുകയുണ്ടായി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തിൻ്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. ആരോഗ്യമേഖലയിൽ കേരളം നടത്തുന്ന മുന്നേറ്റം ശരിയായ ദിശയിലാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ജനകീയമാക്കാനും ഈ ബോധ്യം നമുക്ക് കരുത്തു പകരും.

കൊറോണയുടെ സാഹചര്യത്തിൽ രോഗ വ്യാപനം തടയാനുള്ള മുൻ കരുതലുകളുടെ ഭാഗമായി ഹസ്തദാനത്തിന് പകരം ഇന്ത്യൻ നമസ്തെയെ മാതൃകയാക്കാൻ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.കൊറോണയുടെ വ്യാപനം തടയാൻ ഇന്ത്യക്കാർ ചെയ്യുന്നതുപോലെ കൈകൂപ്പി ആളുകളെ സ്വീകരിക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ അഭിപ്രായം. കൈകൂപ്പി നമസ്തെ പറയുന്നത് എങ്ങനെയാണെന്ന് അദ്ദേഹം അനുകരിച്ച് കാണിക്കുകയും ചെയ്തു. കൈകൂപ്പി നമസ്‌തെയെന്നോ ജൂതന്മാരെപ്പോലെ ശാലോമെന്നോ പറയണമെന്ന് നെതന്യാഹു വ്യക്തമാക്കി.

കൊറോണയുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിലവിൽ ഇസ്രയേലിൽ 15 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴായിരത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

Top