ഒറ്റദിവസത്തിനിടെ 15,968 പോസിറ്റീവ് കേസുകൾ; 465 മരണം: ഇതുവരെ മരണം മരിച്ചത് 14,476 പേര്‍. രോഗബാധിതർ നാലരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തിനിടെ വൻ വർധനവ്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 465 പേര്‍. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 14,476 പേര്‍.രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 4,56,183 പേര്‍ക്ക്. രോഗമുക്തി നിരക്ക് 56.70 ശതമാനം.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നിരിക്കുകയാണ്. 4,56,183 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

ഒറ്റദിവസത്തിനിടെ 465 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 14476 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേസമയം കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ട്. 2,58,684 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 1,83,022 പേരാണ് ചികിത്സയിൽ തുടരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top