ഇങ്ങനെ ഉ​ണ്ടാ​യാ​ല്‍ സ്ഥി​തി​ അ​തീ​വ ഗു​രു​ത​ര​മാ​കാം! രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന

ജ​നീ​വ: ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന പറയുന്നത് . രാജ്യത്ത് രോഗവ്യാപനം കൂടിയതും വാക്സിനേഷനിലുണ്ടായ കുറവും കാര്യങ്ങള്‍ താളം തെറ്റിച്ചതായും ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അറിയിച്ചു.

കോ​വി​ഡ് ബാ​ധി​ച്ച 15 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ രോ​ഗി​ക​ള്‍​ക്ക് മാ​ത്ര​മെ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ളൂ.അ​തി​നെ​ക്കാ​ള്‍ കു​റ​ച്ച് പേ​ര്‍​ക്കു മാ​ത്ര​മേ ഓ​ക്‌​സി​ജ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്നു​ള്ളു​വെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ക്താ​വ് താ​രി​ക് ജ​സാ​റെ​വി​ക് പ​റ​ഞ്ഞു. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന പ്ര​ശ്‌​നം ധാ​രാ​ളം പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തു​ന്നു എ​ന്ന​താ​ണ്.

വി​ദ​ഗ്ധ ഉ​പ​ദേ​ശ​മോ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ ല​ഭി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് അ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.ഗു​രു​ത​ര രോ​ഗ​മി​ല്ലാ​ത്ത​വ​രെ വീ​ടു​ക​ളി​ല്‍​ത​ന്നെ ചി​കി​ത്സ ന​ല്‍​കു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യാ​ന്‍ ക​ഴി​യും.താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​രോ​ഗ്യ പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ന്നെ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍​ക്ക് വി​ദ​ഗ്ധ ഉ​പ​ദേ​ശം ന​ല്‍​കി വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​ഞ്ഞ് രോ​ഗ​മു​ക്തി നേ​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്.ഹോ​ട്ട്‌​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ഡാ​ഷ്‌​ബോ​ര്‍​ഡു​ക​ള്‍ വ​ഴി​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം.

വ​ലി​യ ജ​ന​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക, തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക, കു​റ​ച്ചു പേ​ര്‍​ക്കു​മാ​ത്രം വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കു​ക, വ്യ​ക്തി​സു​ര​ക്ഷ​യി​ല്‍ വീ​ഴ്ച വ​രു​ത്തു​ക എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ഏ​ത് രാ​ജ്യ​ത്തും സ്ഥി​തി​ഗ​തി​ക​ള്‍ അ​തീ​വ ഗു​രു​ത​ര​മാ​കാം എ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ക്താ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Top