ഒരാഴ്ചയിൽ ലോകത്തെ 26 ശതമാനം കോവിഡ് രോഗികളും ഇന്ത്യയിൽ! 58,390 പേർ മരണമടഞ്ഞു.ഇന്ത്യയിൽ 32 ലക്ഷം കൊവിഡ് കേസുകൾ!

ന്യുഡൽഹി : ഇന്ത്യയിൽ റോക്കറ്റ് പോലെ കൊവിഡ് വ്യാപനം ഉയരുന്നു . കണക്കുകള്‍ പ്രകാരം ലോകത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 26 ശതമാനവും ഇന്ത്യയില്‍ ആണ്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം 31 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 31,67,323 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 58,390 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ 24,05,585 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 75.91 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 66,550 രോഗികള്‍ ആണ് കൊവിഡ് മുക്തരായത്. ഇത് ഇതുവരെ ഉളള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 60,975 പേര്‍ക്കാണ് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുളളില്‍ 848 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചു.

ആഗസ്റ്റ് 14 മുതല്‍ ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയിലുളളത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് തന്നെ മൂന്നാമതാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാമത് ബ്രസീലുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഇന്ത്യയില്‍ മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഴ്ച ലോകത്തെ കൊവിഡ് സ്ഥിരീകരിച്ച നാലില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നാണ് എന്നാണ് കണക്കുകള്‍. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിലയിലേക്ക് ഇന്ത്യയിലെ കൊവിഡ് കേസുകള്‍ എത്തുന്നത്. മരണ നിരക്കില്‍ 16.9 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ച മാത്രം 4.5 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഗസ്റ്റ് 10 മുതല്‍ 16 വരെ 23.9 ശതമാനം ആയിരുന്നു ഇന്ത്യയിലെ രോഗികള്‍. ആഗസ്റ്റ് 3 മുതല്‍ 9 വരെ ഇത് 22.7 ശതമാനം ആയിരുന്നു.

Top