ഇന്ത്യയില്‍ ആശങ്ക ഒഴിയുന്നില്ല.!996 മരണം; തുടർച്ചയായ ഏഴാം ദിവസവും അറുപതിനായിരത്തിലേറെ രോഗികൾ; രാജ്യത്ത് 25ലക്ഷം കടന്ന് കോവിഡ് ബാധിതർ.മരണം 50000 അടുക്കുന്നു.

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ 25,26,192 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 6,68,220 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. 18,08,936 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇത് ആശ്വാസം പകരുന്ന ഒന്നാണ്. ഇന്ത്യയില്‍ ഇതുവരെ 49036 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 65,002 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ക്കോടി കവിഞ്ഞു. 25,26,192 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴ് മുതൽ തുടർച്ചയായി ഓരോദിവസും അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുപത്തിനാല് ലക്ഷം കടന്നത്. അതിൽ നിന്നും വൻകുതിച്ച് ചാട്ടം നടത്തിയാണ് ഇന്ന് ഇരുപത്തിയഞ്ചു ലക്ഷം കടന്നിരിക്കുന്നത്. അതേ സമയം തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വൻ വര്‍ധനവുണ്ടാകുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 71.61% ആണ് രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക്. 18,08,936 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. 49,036 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇതിൽ 996 മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR)കണക്കുകൾ പ്രകാരം മൂന്നുകോടിയോളം അടുപ്പിച്ച് ആളുകളെ ഇതുവരെ രോഗപരിശോധന നടത്തിയിട്ടുണ്ട്.

ഇതിനിടെ ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നുമാണ് പ്രസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കവെ അദ്ദേഹം അറിയിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 65002 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്. പ്രതിദിന നിരക്കില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 57,381 പേര്‍ക്കാണ് ഈ മണിക്കൂറില്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 996 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നവരില്‍ മഹാരാഷ്ട്ര തന്നെയാണ് ഒന്നാം സംസ്ഥാനത്ത് സംസ്ഥാനത്ത് ഇതുവരെ 572734 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 151865 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ കഴിയുകയാണ്. 401442 പേരാണ് ഇവിടെ നിന്ന് ഇതുവരെ രോഗമുക്തി നേടിയത്. 19427 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലെ സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. 326245 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 5890 പേര്‍ക്കാണ് രോഗം പോസിറ്റീവായിരിക്കുന്നത്. 53716 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 267015 പേര്‍ക്കാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. 5514 പേര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ജീവന്‍ നഷ്ടമായി.

രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം ആന്ധ്രാപ്രദേശിനാണ്. സംസ്ഥാനത്ത് ഇതുവരെ 273085 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 89907 പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 180703 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുണ്ട്. 2475 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

കേരളത്തില്‍ ഇന്നലെ 1569 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,42,291 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top