ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 31 ലക്ഷം കടന്നു.24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൊറോണ രോഗം ; 57,468 പേര്‍ രോഗമുക്തരായി

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. ഇതുവരെ 31,06,349 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61408 കേസുകള്‍, 836 മരണം

ആകെ രോഗബാധിതരില്‍ 23,38,036 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,468 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 836 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 57,542 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top