കാസര്‍കോട്ടെ രോഗബാധിതന്‍ രക്തദാനവും നല്‍കി, 3000 പേരുമായി സമ്പര്‍ക്കം, റൂട്ട് മാപ്പ് തയ്യാറാക്കാനാകാതെ ഉദ്യോഗസ്ഥര്‍, ആശങ്ക

കാസര്‍കോട്ടെ രോഗി ആരോഗ്യവകുപ്പിനും കേരളത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. എരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഉണ്ടാക്കുക എന്നത് കഷ്ടമാണ്. വിവരങ്ങള്‍ ഇയാള്‍ നല്‍കാത്തതും ആരോഗ്യവകുപ്പിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സൂചനയുണ്ട്.
പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാള്‍ വെളിപ്പെടുത്തുന്നില്ല. മുവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്. ഇയാള്‍ കണ്ണൂരിലുമെത്തിയിട്ടുണ്ട്. തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന. അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.

ചില വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോണ്‍ടാക്റ്റ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോണ്‍ടാക്റ്റുകള്‍ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കിയത്. എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, രോഗം സ്ഥിരീകരിച്ചയാള്‍ സന്ദര്‍ശന വിവരങ്ങള്‍ തരുന്നില്ലെന്ന് കലക്ടര്‍. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുമൂലം കഴിയുന്നില്ലെന്നും രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല്പിടിച്ചു പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാള്‍ പലതും മറച്ചുവെക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.

Top