ഭയാനകമായി കില്ലർ വൈറസ് !ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 34 ആയി.പ്രവാസികൾക്ക് ഇടിത്തീ; കുവൈറ്റിലും വിലക്ക്,​ നൂറുകണക്കിന് പേരുടെ യാത്രമുടങ്ങി.ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു!

ന്യൂഡൽഹി:ഇന്ത്യയിൽ കൊറോണ ഭീതി വർദ്ധിപ്പിച്ച് ഇന്നലെ മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരികരിച്ചു .കൊറോണ വൈറസ് ബാധ ഇതുവരെ മൂവായിരത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 78 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 34 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ദില്ലിയിലും തെലങ്കാനയിലും രാജസ്ഥാനിലുമടക്കമാണ് ബാധിതർ ചികിത്സയിലുളളത്. അമേരിക്കയും സൗദി അറേബ്യയും അടക്കമുളള രാജ്യങ്ങളിലും കൊറോണ എത്തിക്കഴിഞ്ഞു.

അതിനിടെ കുവൈറ്റിലും യാത്രാവിലക്ക് ഏർപ്പെടുത്തിയത് അവിടെ ജോലിക്ക് പോകാനിരുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളുടെ യാത്രമുടക്കി. അവധിക്കു വന്നവർ,​ വിസ കാലാവധിക്കുള്ളിൽ തിരിച്ചുചെല്ലാനായില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

വിലക്കിനെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഒരാഴ്ചത്തേക്ക് നിറുത്തിവച്ചു. എയർഇന്ത്യ എക്സ്‌പ്രസ്, ഇത്തിഹാദ് വിമാനങ്ങളിൽ കുവൈറ്റിലേക്ക് പോകാൻ ഇന്നലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇരുനൂറോളം പേരെ തിരിച്ചയച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 171 പേർ പോകേണ്ടതായിരുന്നു. ഈ സർവീസും റദ്ദാക്കി.ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്കുള്ള കുവൈറ്റ് എയർവേയ്സിന്റെ സർവീസും ഈ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളും ഒരാഴ്ചത്തേക്കു നിറുത്തിവച്ചു.

അതിനിടെ , രണ്ട് ലഡാക്ക് സ്വദേശികൾക്കും തമിഴ്നാട്ടിൽ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 34 ആയി. ലഡാക്ക് സ്വദേശികൾ ഇറാനിൽ നിന്ന് മടങ്ങിയെത്തി, ജമ്മുകാശ്‌മീർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചയാൾ ഒമാനിൽ പോയിരുന്നു.

സൗദിയിലും നിയന്ത്രണംകൊറോണ കാരണം സൗദിയിലും പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. കൊറോണ ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ.യു. എ. ഇയിൽ ഇന്ത്യക്കാരന് കൊറോണയു. എ. ഇയിൽ പുതുതായി കോറോണ സ്ഥിരീകരിച്ച 15 പേരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ഇവരിൽ 13 പേരും അടുത്തിടെ വിദേശത്തുനിന്ന് എത്തിയവരാണ്. ഇതോടെ യു. എ. ഇയിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 45 ആയി.സ്രവ സാമ്പിളുകൾ എത്തിച്ചുഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 300 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്‌ക്കായി ഇന്ത്യയിൽ എത്തിച്ചു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാൽ ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി നൽകും.

വിമാനങ്ങൾ റദ്ദാക്കികൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള കുവൈറ്റ് സർവീസുകളെല്ലാം റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള കുവൈറ്റ് എയർവേയ്‌സ്, ഇൻഡിഗോ, ജസീറ സർവീസുകൾ നിലയ്‌ക്കും. ഇന്നലെ പുലർച്ചെ കുവൈറ്റിലേക്ക് പറക്കാൻ വിമാനം തയ്യാറെടുക്കുമ്പോഴാണ് സർവീസ് റദ്ദാക്കിയെന്ന സന്ദേശമെത്തിയത്. ഇതോടെ മൂന്നിടത്തുമായി മുന്നൂറോളം യാത്രക്കാർ പ്രതിസന്ധിയിലായി. കൂടുതൽ ഗൾഫ് രാഷ്ട്രങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തിൽ ലീവിന് നാട്ടിലെത്തുന്നത് നീട്ടിയിരിക്കുകയാണ് പ്രവാസികൾ.ഇന്ത്യയ്‌ക്ക് പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സിറിയ, ലബനൻ എന്നീ രാജ്യക്കാർക്കാണ് വിലക്ക്.

Top