ഐസിഎംആർ ശാസ്ത്രജ്ഞന് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ICMR ആസ്ഥാനം അടച്ചു.

ന്യൂഡല്‍ഹി :  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.   തുടർന്ന് ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആസ്ഥാനം അടച്ചു. മുംബൈയിൽ നിന്ന് വന്ന ശാസ്ത്രജ്ഞനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കെട്ടിടം അണുവിമുക്തമാക്കി രണ്ട് ദിവസത്തിന് ശേഷം തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച നീതി ആയോഗ് അംഗം ഡോ. വിനോദ് പോളിനൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, എപ്പിഡമോളജി വിഭാഗം ഡയറക്ടർ ഡോ. ആർ.ആർ. ഗംഗാഖേദ്കർ എന്നിവരും യോഗത്തിലുണ്ടായിരുന്നു.ഡല്‍ഹിയിലെ ഐസിഎംആര്‍ കെട്ടിടത്തില്‍ അണുനശീകരണം നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ ഭാഗമായി കെട്ടിടത്തില്‍ രണ്ടു ദിവസം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ ജോലിക്കാര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ വീട്ടില്‍നിന്ന് ജോലി ചെയ്‌താല്‍ മതിയെന്നും ഐസിഎംആര്‍ ജീവനക്കാരെ അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍, ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ, ഐസിഎംആര്‍ എപ്പിഡെമിയോളജിസ്റ്റ് ഡിവിഷന്‍ മേധാവി ഡോ. ആര്‍ ആര്‍ ഗംഗാധര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Top