കൊറോണ ബാധിതരെ നോക്കുന്ന നഴ്‌സായ ഛായ ജഗ്താപിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി മോദി.

കൊറോണ ബാധിതര്‍ ചികിത്സയില്‍ കഴിയുന്ന പൂനെയിലെ നായിഡു ആശുപത്രിയിലെ നഴ്‌സായ ഛായ ജഗ്താപിന്റെ ഫോണിലേക്ക് വെള്ളിയാഴ്ച അപ്രതീക്ഷിതമായൊരു കാളെത്തി. അങ്ങേത്തലയ്ക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാന്‍ കര്‍മരംഗത്തുള്ള നഴ്‌സുമാര്‍ക്കുള്ള ആദരവറിയിച്ചുള്ള പ്രധാനമന്ത്രിയുടെ ഫോണ്‍ കാളാണ് ഛായയെ തേടിയെത്തിയത്. മറാത്തിയില്‍ പതിനഞ്ച് മിനിറ്റോളം സംസാരിച്ചു.

Top