ക്വാറന്റീൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.

കോഴിക്കോട്: ബഹ്‌റൈനിൽ നിന്ന് വന്നു ക്വാറന്റീൽ കഴിയുകയായിരുന്ന യുവാവിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു . കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈക്ക് പരിക്കേറ്റത്.ഇയാൾ വ്യാഴാഴ്ചയാണ് ബഹ്റൈനിൽ നിന്നും നാട്ടിലെത്തിയത്. രാത്രി ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം. ഇയാൾ ക്വാറന്റീനില്‍ കഴിയുന്ന വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു അക്രമി അകത്തു പ്രവേശിക്കുകയായിരുന്നു ലിജീഷിന്റെ കൈയിൽകുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

മുഖം മൂടി ധരിച്ചിരുന്ന അക്രമി ലിജീഷിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു ലിജീഷ് വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവ് തുന്നികെട്ടിയശേഷം ലിജീഷിനെ വീണ്ടും ക്വാറന്റീനിൽ അയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു .ആക്രമണത്തിന്റെ കാരണം വ്യക്തമെല്ലെന്ന് പോലീസ് പറഞ്ഞു .അതേസമയം ക്വാറന്റീനിൽ കഴിയുന്ന പ്രവാസിക്കു നേരെയുളള വധശ്രമം എന്ന രീതിയിലാണ് പോലീസ്‌ കേസെടുത്തിരിക്കുന്നത്.

ലിജീഷ് ക്വാറന്റീനിൽ ആയതിനാൽ അക്രമിയെയും കണ്ടെത്തി ക്വാറന്റീനിലാക്കേണ്ട സാഹചര്യമുണ്ട്‌.അതിനാൽ അയാളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. തുടർന്നായിരിക്കും നിയമനടപടികൾ.

Top