കൊറോണയെ വേനല്‍ക്കാലത്ത് അതിജീവിച്ചാലും ശൈത്യം എത്തും, വൈറസ് നശിക്കില്ലെന്ന് വിദഗ്ധര്‍

കൊറോണ എന്ന മഹാമാരിയെ പൂര്‍ണമായി തുടച്ചുമാറ്റുക എന്നത് അസാധ്യമായ കാര്യമാണെന്ന് പഠനം. ഇന്ത്യയില്‍ വേനല്‍ക്കാലത്ത് കൊറോണയെ അതിജീവിച്ചാലും വരാന്‍ പോകുന്ന ശൈത്യം വൈറസിനെ തിരികെ കൊണ്ടുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനും ചികില്‍സയ്ക്കുമുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരാണ് ഈ നിരീക്ഷണം നടത്തിയത്. സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാര്‍സ്‌കോവ്2 എന്നും അവര്‍ വിശദീകരിക്കുന്നു.

നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍നിന്നാണ് വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ ചൂടില്‍ ഈ സ്രവങ്ങളിലെ വൈറസ് അധികസമയം നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, തെറ്റായ പരാമര്‍ശം നടത്തിയ മുംബൈ സ്വദേശിയായ ഡോക്ടര്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ്. കൊറോണ ‘ചൈനീസ് ഭ്രമം’ ആണെന്നും അത് ഇന്ത്യയിലെ ഈ കാലാവസ്ഥയില്‍ അതിജീവിക്കില്ലെന്നുമായിരുന്നു ഡോക്ടറുടെ പരാമര്‍ശം.മധ്യ മുംബൈയിലെ ദാദര്‍ സ്വദേശിയായ ഡോ. അനില്‍ പട്ടീല്‍ ആണ് പ്രസ്താവന നടത്തിയത്. ഇതുവരെ ഒരു പഠനവും തെളിയിക്കാത്ത ഈ പരാമര്‍ശം നടത്തിയതിന് ഡോക്ടറോട് വിശദീകരണം തേടിയതായി മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നു. വൈറസുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദം തെളിയിക്കുന്ന എന്തെങ്കിലും പഠനങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദേശിച്ചതായി എം.എം.സി പ്രസിഡന്റ് ഡോ. ശിവകുമാര്‍ ഉത്തേകര്‍ പറഞ്ഞു.

ഡോ. അനില്‍ തന്റെ പല അഭിമുഖങ്ങളിലും ഈ അവകാശവാദമുന്നയിച്ചത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് വിരുദ്ധമാണ്. കൊറോണ വൈറസ് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ മാര്‍ഗനിര്‍ദേശത്തിന് എതിരെയാണ് ഡോ.അനില്‍ സംസാരിക്കുന്നത് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എം.എം.സി പറയുന്നു.

Top