എല്ലുകള്‍ ഞെരിഞ്ഞ് പൊടിയും,തല വിറക്കും,കണ്ണുകള്‍ കത്തും!തൊണ്ട തടസടത്തി ശ്വാസം മുട്ടുകയും ചെയ്യും !!കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍.

കൊച്ചി:ചൈനയിൽ പലരുടെയും മരണത്തിനിടയാക്കിയ ഈ മാരക വൈറസിനെ നേരിടാനുള്ള മുൻകരുതലുകൾ ലോകമെമ്പാടും സ്വീകരിച്ച് കഴിഞ്ഞു. ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്ന് കഴിഞ്ഞു. സാധാരണ ജലദോഷം മുതൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസ് (കൊവിഡ്19). എന്നാൽ ചൈനയിൽ നാല് പേരെ കൊന്ന ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പുതിയ വിപത്താണ്. കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നവർ സുഖപ്പെട്ടു എന്ന വാർത്ത തെല്ലൊരാശ്വാസം നൽകിയെങ്കിലും രാജ്യത്ത് ഈ വൈറസ് ബാധ വീണ്ടുമെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ ആശങ്കയാണ് നമുക്ക് വേണ്ടത്. മറിച്ച് പ്രതിരോധമാണ്.

ഈ അവസരത്തില്‍ കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളുടെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിക്കുകയാണ് മറ്റുള്ളവര്‍.ഇപ്പോഴിതാ നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന കോണോര്‍ റീഡ് എന്ന 25 കാരന്‍ തന്റെ കൊറോണ നരകയാതനകള്‍ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണമുഖത്തു നിന്നും അദ്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടതെന്ന് റീഡ് വെളിപ്പെടുത്തുന്നു. നവംബറില്‍ കൊറോണ ബാധിച്ച റീഡ് ഈ രോഗം ബാധിച്ച ആദ്യ ബ്രിട്ടീഷുകാരനുമാണ്. നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്‌നോ സ്വദേശിയാണ് ഈ ചെറുപ്പക്കാരന്‍. നവംബര്‍ 25നാണ് റീഡിന് രോഗം ബാധിക്കുന്നത്.ഈ സമയത്ത് താന്‍ തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്നുവെന്നും കണ്ണുകള്‍ വിളറാന്‍ തുടങ്ങിയിരുന്നുവെന്നും എന്നാലും തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിരുന്നുവെന്നും വുഹാനിലെ സ്‌കൂളിലെ മാനേജരായ റീഡ് ഓര്‍ക്കുന്നു.

കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലാണ് കഴിഞ്ഞ ഏഴ് മാസങ്ങളായി റീഡ് ജീവിക്കുന്നത്. രണ്ടാം ദിവസം തനിക്ക് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചെറുപ്പത്തില്‍ തനിക്ക് തൊണ്ട വേദന വന്നാല്‍ അമ്മ തരുന്ന ഔഷധം പോലെ ഒരു മഗ് തേന്‍ എടുത്ത് അത് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിച്ചിരുന്നുവെന്നും റീഡ് പറയുന്നു.

താന്‍ പുകവലിക്കാറില്ലെന്നും മദ്യപിക്കാറില്ലെന്നും എന്നാല്‍ ചികിത്സയുടെ ഭാഗമായി താന്‍ മേല്‍പ്പറഞ്ഞ തേന്‍ ഔഷധത്തില്‍ കുറച്ച് വിസ്‌കി കൂടി കലര്‍ത്തിക്കുടിച്ച് നോക്കിയെന്നും റീഡ് വെളിപ്പെടുത്തുന്നു. തുടര്‍ന്ന് മൂന്നാം ദിവസം രാത്രി തനിക്ക് നന്നായി ഉറങ്ങാനായി.നാലാം ദിവസം പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ജോലിക്ക് പോകാനും സാധിച്ചു. അഞ്ചാം ദിവസം ജലദോഷത്തെ അതിജീവിച്ചു. എന്നാല്‍ ഏഴാം ദിവസം സ്ഥിതിഗതികള്‍ വഷളായി. ജലദോഷമെന്നതിലുപരിയായി തനിക്ക് ശരീരമാസകലം വേദനിച്ചുവെന്ന് റീഡ് ഓര്‍ക്കുന്നു.

തല വിറയ്ക്കുകയും കണ്ണുകള്‍ കത്തുന്നത് പോലെയും തൊണ്ട തടസപ്പെട്ടതായും അനുഭവപ്പെട്ടു. ചുമ ഹതാശനാക്കി. എട്ടാം ദിവസം ജോലിക്ക് പോകാനാവാത്ത അവസ്ഥ സംജാതമാവുകയും ഒരാഴ്ചത്തേക്ക് ലീവ് എടുക്കുകയും ചെയ്തു.എല്ലുകള്‍ ഞെരിഞ്ഞ് പൊടിയുന്നത് പോലെ അനുഭവപ്പെട്ടുവെന്നും റീഡ് വെളിപ്പെടുത്തുന്നു.ഒമ്പതാം ദിവസം ഭക്ഷണം കൂടി കഴിക്കാനായിരുന്നില്ല. പത്താം ദിവസം ശരീര താപനില മൂര്‍ദ്ധന്യഘട്ടത്തിലെത്തി.

ഈ സമയത്തൊക്കെ തന്നെ രക്ഷിച്ചത് തേനും വിസ്‌കിയും കലര്‍ത്തിയുള്ള പാനീയമായിരുന്നു. എന്നാല്‍ അത് ശാശ്വതമായ പരിഹാരമായിരുന്നില്ല. പതിനൊന്നാം ദിവസം ശരീരം ആകെ വിറയ്ക്കുന്നതായും വിയര്‍ക്കുന്നതായും കാഴ്ച മങ്ങുന്നതായും അനുഭവപ്പെട്ടു.പിന്നീട് ശ്വസിക്കുന്നതിനു പോലും ബുദ്ധിമുട്ടി. പിന്നീടാണ് ഒരു ഡോക്ടറെ കാണാന്‍ പോയത്.

സോന്‍ഗ്നാന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ടാക്‌സിയിലായിരുന്നു റീഡ് പോയിരുന്നത്. ഡോക്ടര്‍ ന്യൂമോണിയക്കായിരുന്നു ചികിത്സിച്ചിരുന്നത്. 13ാം ദിവസം റീഡ് അപാര്‍ട്ട്‌മെന്റില്‍ മടങ്ങിയെത്തി.

ഡോക്ടര്‍മാര്‍ ന്യൂമോണിയക്കുള്ള ആന്റിബയോട്ടിക്‌സുകള്‍ നല്‍കിയിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ നരകയാതനകളിലൂടെയാണ് കടന്ന് പോയതെന്നും 22ാം ദിവസമാണ് തനിക്ക് ജോലിക്ക് പോകാമെന്ന ആത്മവിശ്വാസമുണ്ടായതെന്നും റീഡ് പറയുന്നു.

എന്നാല്‍ അപ്പോഴൊന്നും റീഡിന് കൊറോണയാണ് ബാധിച്ചതെന്ന് ആര്‍ക്കും തിരിച്ചറിയാനായിരുന്നില്ല.തുടര്‍ന്ന് 52ാം ദിവസം ഹോസ്പിറ്റലില്‍ നിന്നും റീഡിനെ തേടി ഒരു അറിയിപ്പെത്തി. അതായത് അദ്ദേഹത്തിന് കൊറോണയായിരുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു അത്.അപ്പോഴേക്കും വുഹാനില്‍ കൊറോണ പടര്‍ന്ന് പിടിക്കാനും തുടങ്ങിയിരുന്നു. റീഡിന്റെ കഥ കേട്ടിട്ടു തന്നെ ശ്വാസം മുട്ടുന്നുവെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൂവായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് (കൊവിഡ്19) എന്ന അസാധാരണ വൈറസിന്റെ സാധാരണ ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നു.

കൊറോണ വൈറസ് എങ്ങനെ തടയാം?

രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ, രോഗികളെ ചികിത്സിക്കുക, ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ശരിയായ വസ്തുക്കൾ എത്തുന്നത് പരിപാലിക്കുക, ഈ പുതിയ വൈറസിനെക്കുറിച്ച് ബോധവത്കരണം ഉണ്ടാക്കുന്നതിനായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്നുവരെ, ഈ വൈറസുകളുടെ പിടിയിൽ നിന്ന് രക്ഷ നേടുവാനുള്ള വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ചുമ, തുമ്മൽ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായും ആളുകൾ അടുത്ത ബന്ധം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.

എന്താണ് ഇതിനുള്ള ചികിത്സ?

കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഏറ്റവും ഭയാനകമായ കാര്യമെന്തെന്നാൽ ഇതിന് പ്രതിരോധ വാക്‌സിനും ലഭ്യമല്ല. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. ലക്ഷണങ്ങൾ മനസ്സിലാക്കിയ ശേഷം പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് സാധാരണയായി നല്‍കുന്നത്. കൂടാതെ രോഗിക്ക് നിർബന്ധമായും വിശ്രമം അനുശാസിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

Top