കൊറോണ : ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി..

ജി​ദ്ദ: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് താഴേക്കു ചാടിയത്. ചൈ​നീ​സ് പൗ​ര​നാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജി​ദ്ദ​യി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നാ​ണ് യു​വാ​വ് താ​ഴേ​ക്കു ചാ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട് താ​ഴേ​ക്ക് ചാ​ടി​യ​ത്. അ​തേ​സ​മ​യം, പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ ഇ​യാ​ൾ​ക്ക് കൊ​റോ​ണ ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Top