കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു..

കണ്ണൂർ : കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യൻ(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തളിപ്പറമ്പ് കപാലിക്കുളങ്ങര സ്വദേശിയായ സത്യന് ഇക്കഴിഞ്ഞ 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53കാരനായ സത്യൻ പ്രമേഹ രോഗികൂടിയായിരുന്നു. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയുമുണ്ടായിരുന്നു. പുലർച്ചെ മരണം സംഭവിച്ചു.

എടക്കാട് സ്വദേശിയായ ഹംസയ്ക്ക് 75 വയസായിരുന്നു.നാഡീ സംബന്ധമായ അസുഖങ്ങൾക്കും കിഡ്‌നി രോഗങ്ങൾക്കും ചികിത്സ തേടുകയായിരുന്നു. വാർധക്യസഹജമായ മറ്റ് രോഗങ്ങളുമുണ്ടായിരുന്ന ഹംസയെ ഇക്കഴിഞ്ഞ 9 നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top