രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തിയാൽ ‘കടക്ക് പുറത്ത്’ എന്ന് പറയുമോ ?

കൊച്ചി: കർക്കശക്കാരുനും മനുഷ്യത്വം ഇല്ലാത്ത ആളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നാണു പിണറായിയെ എതിർക്കുന്നവർ പറയുന്നത് .എന്നാൽ മുഖ്യമന്ത്രിയുടെ മനുഷ്യമുഖം ,നന്മ മുഖം പലരും അനുഭത്തിൽ അറിയുന്നു .ഈ കൊറോണ കാലത്തും ,അതും ലോക്ക് ഡൗൺ കാലത്തും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃകാപരമായ പ്രവൃത്തിയെയും അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്. അര്‍ദ്ധരാത്രിയില്‍ പെരുവഴിയിലാകുമെന്ന ആശങ്കയില്‍ കഴിഞ്ഞ 13 പെണ്‍കുട്ടികളെയാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെട്ട് നാട്ടിലെത്തിച്ചത്.

ഡ്രൈവര്‍ നിലപാട് മാറ്റിയതോടെ മുത്തങ്ങ ചെക്ക് പോസ്റ്റ് എത്താറായിരുന്നു. കേരളത്തിലേക്ക് പോകാന്‍ അതിര്‍ത്തിയില്‍ നിന്നും വേറെ വണ്ടി വിളിക്കണമെന്ന് ഡ്രൈവര്‍ സംഘത്തോട് പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ മുത്തങ്ങയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തത് കൊണ്ട് വണ്ടി തോല്‍പ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ സംഘത്തിലുള്ളവര്‍ പലരെയും വിളിച്ചു. എന്നാല്‍ ഒരു വഴിയും ആ സമയത്ത് തുറന്നില്ല. അപ്പോഴേക്കും സമയം ഒരു മണിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വഴിയും തുറക്കാത്തതോടെ മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചു. ഒരു നിര്‍വാഹമില്ലാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ അര്‍ദ്ധരാത്രി വിളിച്ചുണര്‍ത്തിയത്. ശകാരിക്കുമോ എന്നൊരു ഭയമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ റിംഗില്‍ മുഖ്യമന്ത്രി ഫോണെടുത്തു. ഞങ്ങളുടെ പ്രശ്‌നം ചോദിച്ചറിഞ്ഞ ശേഷം മുഖ്യമന്ത്രി തന്നെ പരിഹാരം നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഇവരുടെ നമ്പറും മുഖ്യമന്ത്രി പറഞ്ഞു തന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് പേരെയും വിളിച്ചു. ആദ്യം കിട്ടിയത് എസ്.പിയെയായിരുന്നു. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും പകരം സംവിധാനം ഒരുക്കാമെന്ന് എസ് പി ഉറപ്പുനല്‍കി. വാഹനം ഇറങ്ങി പനിയുണ്ടോ എന്ന് പരിശോധിച്ച് കൈകഴുകി നിന്നു. 20 മിനിറ്റ് കഴിയുമ്പോഴേക്കും പകരം വാഹനവുമായി എസ്‌ഐ എയു ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതമായി വീട്ടിലെത്തി.രാത്രി വൈകി കേരള-കര്‍ണാടക അതിര്‍ത്തിയിലെ തോല്‍പ്പെട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ മുഖ്യമന്ത്രി പകര്‍ന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടില്‍ എംആര്‍ ആതിര പറയുന്നു. സര്‍ക്കാര്‍ മുന്നിലുണ്ടെന്ന വാക്കുകള്‍ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.

Top