ഇന്ത്യയിൽ ഇന്ന് ‘ദീപാവലി’ കേരളത്തിൽ റാപ്പിഡ് ടെസ്റ്റ്..24 മണിക്കൂറിൽ ഇന്ത്യയിൽ 478 കേസുകൾ, മരിച്ചത് 62 പേർ!! ഗുജറാത്തിൽ ഒരാൾ മരിച്ചു…

ന്യൂഡൽഹി:ലോകത്താകെ മരണം അരലക്ഷവും രോഗികളുടെ എണ്ണം പത്ത് ലക്ഷവും കവിഞ്ഞ് കൊവിഡ് -19 കൂട്ടസംഹാരം തുടരുന്നു .ലോക്ക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ജനതയ്ക്ക് ആത്മവിശ്വാസം പകരാൻ ഇന്ന് രാത്രി 9 മണിക്ക് രാജ്യമെമ്പാടും വീടുകളിൽ ഒൻപത് മിനിറ്റ് ദീപങ്ങൾ തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു.തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ മരണങ്ങളും രോഗബാധയും ഇന്നലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 478 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. 14 സംസ്ഥാനങ്ങളിൽ നിന്നായി തബ്ലീഗി ജമാഅമത്ത് പരിപാടിയിയിൽ പങ്കെടുത്ത 647 പേർക്ക് ഇതിനകം ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണിത്. ഇതോടെ രാജ്യത്ത് 2547 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ഗുജറാത്തിൽ നിന്നുള്ള 67 കാരനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇതിനകം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. 500000 ലധികം പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി വേൾഡ് ബാങ്ക് ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

മർകസ് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനെത്തിയ രണ്ട് പോലീസുകാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ 55 കാരൻ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരിച്ചത് കൊറോണ വൈറസ് ബാധയെത്തുടർന്നാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽ ഇതിനകം 161 പേർക്കാണ് കൊറോണ മാർച്ച് 17ന് ദില്ലിയിലെ തബ്ലിഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത് മകനിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള കൊവിഡ് രോഗിയായ തോമസ് എബ്രഹാമും (93),​ ഭാര്യ മറിയാമ്മയും (88)​ രോഗം ഭേദമായി ഇന്നലെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ‌ഡിസ്ചാർജ് ആയത് വലിയ ആശ്വാസമായി. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അതിവേഗ രോഗനിർണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ ആരംഭിക്കും. നിലവിലുള്ള ടെസ്റ്റിന്റെ ഫലം അറിയാൻ ഏഴ് മണിക്കൂർ വരെ എടുക്കുമ്പോൾ റാപ്പിഡ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനുള്ളിൽ അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകൾ എത്തിയിട്ടുണ്ട്. ശശിതരൂർ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3000 കിറ്റുകളുടെ ആദ്യ ബാച്ചാണ് എത്തിയത്. ബാക്കി നാളെ എത്തും.ഇന്ത്യയിൽ രോഗം അതിവേഗം പടരുന്ന തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ഇന്നലെ 411 ആയി വർദ്ധിച്ചു.

ഇന്നലെ മാത്രം 6095 പേരാണ് കൊവിഡ് മൂലം ലോകത്താകെ മരിച്ചത്. ഇതിൽ 2,200 പേരും അമേരിക്കയിലെ ന്യൂയോർക്ക് സ്വദേശികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്ക മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഒരുലക്ഷത്തിലേറെ ബോഡി ബാഗുകളാണ് ചില ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ സ്രവപരിശോധന രണ്ടാംതവണയും നെഗറ്റീവാണ്.

സ്പെയിനിൽ ഒറ്റ ദിവസം 940 പേർ മരിച്ചതോടെ മരണസംഖ്യ 10,348 ആയി. ഇറാനിൽ മരണം 3,000 കവിഞ്ഞു. കൊവിഡിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കാൻ ഐക്യരാഷ്‌ട്ര പൊതുസഭ വ്യാഴാഴ്ച പ്രമേയം പാസാക്കി. ഇന്ത്യ ഉൾപ്പെടെ 188 രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.

 

Top