ഓസ്‌കാറില്‍ റസൂല്‍ പൂക്കുട്ടിക്ക് ശേഷം ഒരു മലയാളി സാനിധ്യം കൂടി;ഇത്തവണ ഓസ്‌കാര്‍ കേരളത്തിലെത്തിക്കുന്നത് തിരുവനന്തപുരം സ്വദേശി സാജന്‍ സ്‌കറിയ.

അക്കാദമി അവാര്‍ഡിന്റെ ചുവപ്പുപരവതാനിയേറി ഓസ്‌കര്‍ കൈയിലേന്താനുള്ള ഭാഗ്യം ഇതേവരെ ഒരു മലയാളിക്കേ ലഭിച്ചിട്ടുള്ളൂ. അത് റസൂല്‍ പൂക്കുട്ടിക്കാണ്. സ്ലംഡോഗ് മില്ലണയറുടെ ശബ്ദലേഖനത്തിനാണ് റസൂല്‍ പുരസ്‌കാര ജേതാവായത്. എന്നാല്‍, ഇക്കുറി ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിന് പിന്നില്‍ അദൃശ്യമായൊരു മലയാളി സാന്നിധ്യമുണ്ട്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി സാജന്‍ സ്‌കറിയ.

മികച്ച ആനിമേഷന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇന്‍സൈഡ് ഔട്ട് എന്ന സിനിമയുടെ അണിയറ ശില്പികളില്‍ ഒരാളാണ് സാജന്‍. പീറ്റര്‍ ഡോക്ടര്‍ സംവിധാനം ചെയ്ത സിനിമയുടെ ക്യാരക്ടര്‍ സൂപ്പര്‍വൈസര്‍. രൂപഭാവങ്ങളുള്‍പ്പെടെ നിര്‍ണയിച്ച് ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നത് ക്യാരക്ടര്‍ സൂപ്പര്‍വൈസറാണ്. ഒരര്‍ഥത്തില്‍ ഇന്‍സൈഡ് ഔട്ടിലെ കഥാപാത്രങ്ങളുടെ ശില്പി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഡ്‌നി പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറായാണ് സാജന്‍ ജോലി ചെയ്യുന്നത്. ഇന്‍സൈഡ് ഔട്ടിനുവേണ്ടി സാജനും സംഘവും പ്രവര്‍ത്തിച്ചത് മൂന്നരവര്‍ഷമാണ്. നാലാഞ്ചിറ കണ്ടത്തില്‍ പ്രൊഫ. സ്‌കറിയയുടെയും തങ്കമ്മയുടെയും മൂന്നുമക്കളില്‍ ഇളയയാള്‍. ചിത്രകാരി കൂടിയായ മേരി ആനാണ് ഭാര്യ. ഒമ്പതുവയസ്സുകാരി ഇഷയും അഞ്ചുവയസ്സുകാരന്‍ സാക്കുമാണ് മക്കള്‍.

കോഴിക്കോട് ആര്‍.ഇ.സിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സാജന്‍ ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഡിസ്‌നിയില്‍ ജോലി നേടുക എന്ന സ്വപ്‌നം ചെറുപ്പം മുതലേ കാത്തുസൂക്ഷിച്ച സാജന്‍ അതിലേക്ക് എത്താന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. 2001 മുതല്‍ ഡിസ്‌നി പിക്‌സാറിലെ ക്യാരക്ടര്‍ സൂപ്പര്‍വൈസറാണ് സാജന്‍.

ഇന്‍ഡൈഡ് ഔട്ടിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കിയത് സാജനും സംഘവുമാണ്. 30ഓളം ടെക്‌നിക്കല്‍ ഡയറക്ടര്‍മാരാണ് സാജനൊപ്പം ജോലി ചെയ്യുന്നത്. സംവിധായകന്റെ മനസ്സിലുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇവരുടേത്. സംവിധായകന്‍ പീറ്റര്‍ ഡോക്ടറുടെയും നിര്‍മ്മാതാവ് ജോനാസ് റിവേറയുടെയും ചോദ്യങ്ങള്‍ നേരിട്ടെത്തുക സാജനിലേക്കാണ്.

ലോകപ്രശസ്തമായ ആനിമേഷന്‍ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇതിന് മുമ്പും സാജന് അവസരം ലഭിച്ചിട്ടുണ്ട്. ഫൈന്‍ഡിങ് നിമോ, കാര്‍സ്, ടോയ് സ്‌റ്റോറി 3 തുടങ്ങിയ സിനിമകള്‍ അതില്‍ ചിലതാണ്. ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 4ല്‍ പ്രവര്‍ത്തിക്കുകയാണ് സാജന്‍ ഇപ്പോള്‍.

ദൂരദര്‍ശനില്‍ കാര്‍ട്ടൂണ്‍ കണ്ടുവളര്‍ന്ന കുട്ടിക്കാലത്തുതന്നെ തുടങ്ങിയ ആഗ്രഹമാണ് സാജനെ ഈ നിലയിലെത്തിച്ചത്. ടോം ആന്‍ഡ് ജെറിയും സ്റ്റാര്‍ ട്രെക്കുമായിരുന്നു ഇഷ്ട കാര്‍്ടടൂണുകള്‍. മാല്‍ഗുഡി ഡെയ്‌സും സാജനില്‍ ഏറെ സ്വാധീനം ചെലുത്തി. ഒല്ലെ ജോണ്‍സ്റ്റണും ഫ്രാങ്ക് തോമസും ചേര്‍ന്നെഴുതിയ ഇല്യൂഷന്‍ ഓഫ് ലൈഫ് എന്ന പുസ്തകം വായിച്ചതോടെ ആനിമേഷന്‍ തീവ്രമായ ആഗ്രഹമായി മാറി.

Top