വീണ്ടും ആശങ്ക..!! ഉറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സെപ്​തംബർ ഒമ്പതുവരെ വരെ തുടരുമെന്നാണ്​ റിപ്പോർട്ട്​. മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമര്‍ദമാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. വ്യാഴാഴ്ച കേരളത്തില്‍ വ്യാപകമായി മഴപെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികം മഴപെയ്തു. പെരിന്തല്‍മണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റര്‍ വീതവും മഴപെയ്തു. തുടര്‍ച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തില്‍ ഇത്തവണയും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അധികമാണ്. ഇതുവരെ 11 ശതമാനം അധികമഴയാണ് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പാലക്കാട്ടാണ്. 39.88 ശതമാനം അധികം മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയില്‍ 36.87 ശതമാനവും മലപ്പുറത്ത് 21.71 ശതമാനവും അധികം പെയ്തു. ഇടുക്കിയില്‍ ഇപ്പോഴും 13.13 ശതമാനം മഴ കുറവാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

Top